പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രശസ്ത എഴുത്തുകാരനും ചിന്തകനും ധിഷണാശാലിയുമായ ശ്രീ ബൽബീർ പുഞ്ചിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു
പോസ്റ്റഡ് ഓണ്‍:
19 APR 2026 12:08AM by PIB Thiruvananthpuram
പ്രശസ്ത എഴുത്തുകാരനും ചിന്തകനും ധിഷണാശാലിയുമായ ശ്രീ ബൽബീർ പുഞ്ചിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
മാധ്യമലോകത്തിന് മികച്ച സംഭാവനകൾ നൽകിയ പ്രഗത്ഭനായ എഴുത്തുകാരനും ചിന്തകനും ധിഷണാശാലിയുമായിരുന്നു ശ്രീ ബൽബീർ പുഞ്ച് ജിയെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ രചനകൾ വ്യാപകമായി വായിക്കപ്പെടുകയും അവ രാജ്യത്തിന്റെ പുനരുജ്ജീവനത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ അഭിനിവേശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു. ശ്രീ പുഞ്ചിന്റെ പാർലമെന്ററി ഇടപെടലുകൾ വസ്തുതകളാലും സിദ്ധാന്തങ്ങളാലും സമ്പന്നമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“ശ്രീ ബൽബീർ പുഞ്ച് ജി പ്രഗത്ഭനായ ഒരു എഴുത്തുകാരനും ചിന്തകനും ധിഷണാശാലിയുമായിരുന്നു. മാധ്യമലോകത്തിന് അദ്ദേഹം വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ രചനകൾ വളരെയധികം വായിക്കപ്പെട്ടു, അവ രാജ്യത്തിന്റെ പുനരുജ്ജീവനത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ താത്പര്യം പ്രതിഫലിപ്പിക്കുന്നവയായിരുന്നു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ വസ്തുതകളാലും സിദ്ധാന്തങ്ങളാലും സമ്പന്നമായിരുന്നു.
വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, പണ്ഡിതന്മാർ, ബുദ്ധിജീവികൾ എന്നിവർക്കിടയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി ശ്രീ ബൽബീർ പുഞ്ച് ജി അശ്രാന്തം പരിശ്രമിച്ചു. ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. ആ കാലത്തെ ഞങ്ങളുടെ ആശയവിനിമയങ്ങൾ സ്നേഹപൂർവ്വം ഓർക്കുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ അതിയായ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
“बलबीर पुंज जी एक प्रसिद्ध लेखक होने के साथ-साथ प्रखर विचारक और सम्मानित बुद्धिजीवी थे। मीडिया के क्षेत्र में उनका योगदान बहुत सराहनीय रहा है। लोग उनकी लेखनी के कायल थे, जिससे राष्ट्र निर्माण के प्रति उनकी गहरी प्रतिबद्धता परिलक्षित होती थी । उनके संसदीय भाषणों में तथ्यों और मानवीय मूल्यों का भरपूर समावेश रहता था।
बलबीर पुंज जी ने भाजपा को सशक्त बनाने के लिए अथक प्रयास किए। विद्यार्थियों, पेशेवरों, विद्वतजनों और बुद्धिजीवियों को उन्होंने पार्टी से जोड़ने में उल्लेखनीय भूमिका निभाई। वे गुजरात सहित कई राज्यों के प्रभारी रहे। उस दौर में उनसे हुए संवाद मेरे लिए अविस्मरणीय रहेंगे। उनके निधन से अत्यंत दुख हुआ है। शोक की इस घड़ी में उनके परिजनों और मित्रों के प्रति मेरी हार्दिक संवेदनाएं। ओम शांति!”
-SK-
( റിലീസ് ഐ.ഡി: 2253644)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
Urdu
,
English
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Telugu
,
Kannada