പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഡിൽ സക്തി ജില്ലയിലെ പവർ പ്ലാന്റിലുണ്ടായ ദാരുണമായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി


പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

പോസ്റ്റഡ് ഓണ്‍: 14 APR 2026 8:15PM by PIB Thiruvananthpuram

ഛത്തീസ്ഗഡിൽ സക്തി ജില്ലയിലെ പവർ പ്ലാന്റിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പോസ്റ്റ് ചെയ്തു;

“ഛത്തീസ്ഗഡിൽ സക്തി ജില്ലയിലെ പവർ പ്ലാന്റിലുണ്ടായ അപകടം ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതരെ സഹായിക്കുന്നുണ്ട്.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRFൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi”

***

NK


( റിലീസ് ഐ.ഡി: 2252464) സന്ദര്‍ശക കൗണ്ടര്‍ : 10