പ്രധാനമന്ത്രിയുടെ ഓഫീസ്
നിയമനിർമ്മാണ സഭകളിലെ സ്ത്രീ സംവരണത്തെക്കുറിച്ചുള്ള സ്വന്തം ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
പോസ്റ്റഡ് ഓണ്‍:
09 APR 2026 2:29PM by PIB Thiruvananthpuram
നിയമസഭകളിലെ സ്ത്രീ സംവരണത്തെക്കുറിച്ച് താൻ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. ഇത് കേവലം ഒരു നിയമനിർമ്മാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയുടെ 'നാരീശക്തി'യുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'എക്സ്' ലെ തുടർച്ചയായ കുറിപ്പുകളിൽ പ്രധാനമന്ത്രി കുറിച്ചു:
"നിയമസഭകളിലെ സ്ത്രീ സംവരണത്തെക്കുറിച്ച് പ്രധാനമന്ത്രി @narendramodi ഒരു ലേഖനം എഴുതിയിട്ടുണ്ട്. ഇതൊരു നിയമനിർമ്മാണ പ്രക്രിയ മാത്രമല്ല, ഇന്ത്യയുടെ നാരീശക്തിയുടെ സ്വപ്നങ്ങളുടെ പ്രതിഫലനം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ കുറിപ്പുകൾ ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ വ്യക്തമാക്കുന്നു."
"സ്ത്രീകൾ പുരോഗമിക്കുമ്പോഴാണ് സമൂഹം പുരോഗമിക്കുന്നത്."
"സാമ്പത്തികവും സാമൂഹികവുമായ ജീവിതത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ അടിത്തറ ശക്തിപ്പെടുത്തൽ."
“ഭരണത്തിലും തീരുമാനമെടുക്കൽ പ്രക്രിയയിലും സ്ത്രീകൾ പങ്കെടുക്കുമ്പോൾ, പൊതു സംവാദത്തെ സമ്പന്നമാക്കുന്ന അനുഭവങ്ങളും ഉൾക്കാഴ്ചകളും അവർ കൊണ്ടുവരുകയും ഭരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു ”
“2029 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളും വരും കാലങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും വനിതാ സംവരണം നടപ്പിലാക്കിക്കൊണ്ട് നടത്തേണ്ടത് അത്യാവശ്യമാണ്.”
“2023 സെപ്റ്റംബറിൽ പാർലമെന്റ്
നാരി ശക്തിവന്ദൻ അധിനിയം(നിയമം)സമവായത്തോടെ പാസാക്കി.”
“സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കുന്നതിലെ കാലതാമസം ഫലത്തിൽ, നമ്മുടെ ജനാധിപത്യത്തിന്റെ ഗുണനിലവാരവും ഉൾക്കൊള്ളലും ശക്തിപ്പെടുത്തുന്നതിലെ കാലതാമസമാണ്.”
“സ്ത്രീ സംവരണത്തിനായുള്ള ഒരു ബിൽ പാസാക്കുന്നത് സാധ്യമായ ഏറ്റവും വിശാലമായ സമവായത്തെ പ്രതിഫലിപ്പിക്കുകയും വിശാലമായ ദേശീയ താൽപ്പര്യത്താൽ നയിക്കപ്പെടുകയും വേണം.”
"നമുക്ക് ഒത്തൊരുമിച്ച് മുന്നേറാം, ഭരണഘടനാ മൂല്യങ്ങളെ ശക്തിപ്പെടുത്താം, ഒപ്പം രാജ്യത്തിന്റെ പുരോഗതിക്കായി നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കുകയും ചെയ്യാം."
“ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://nm-4.com/Tbn4Gs”
***
SK
( റിലീസ് ഐ.ഡി: 2250691)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada