പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

11-ാം വാർഷികത്തിൽ പ്രധാനമന്ത്രി മുദ്രാ യോജനയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി


ജ്ഞാനിയായ ഒരു വ്യക്തിയുടെ ഗുണങ്ങൾ എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 08 APR 2026 9:25AM by PIB Thiruvananthpuram

11 വർഷം മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി മുദ്രാ യോജന യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിൽ വളരെ സഹായകരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചൂണ്ടിക്കാട്ടി.

ശരിയായ അവസരങ്ങൾ നൽകിയാൽ ഒരു വ്യക്തിക്ക് സ്വയം പര്യാപ്തനാകാൻ മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകാനും കഴിയുമെന്ന് ഈ പദ്ധതിയുടെ വിജയം തെളിയിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഈ സാഹചര്യത്തിൽ വിവേകിയായ ഒരു വ്യക്തിയുടെ ഗുണങ്ങൾ വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതം ശ്രീ മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"आज से ठीक 11 वर्ष पहले शुरू की गई प्रधानमंत्री मुद्रा योजना युवाओं के स्वरोजगार में बहुत मददगार साबित हुई है। इस योजना की सफलता बताती है कि सही अवसर मिलने पर व्यक्ति न सिर्फ आत्मनिर्भर बन सकता है, बल्कि राष्ट्र की प्रगति में भी योगदान दे सकता है।

आत्मज्ञानं समारम्भस्तितिक्षा धर्मनित्यता।
यमर्था नापकर्षन्ति स वै पण्डित उच्यते॥

"#11YearsOfMUDRA"

സ്വന്തം കഴിവുകളെക്കുറിച്ച് പൂർണ്ണ ബോധവാനായ, സ്വയംപര്യാപ്തനായ, ദാനശീലമുള്ള, പ്രതികൂല സാഹചര്യങ്ങളെ ക്ഷമയോടെ നേരിടുന്ന, ധർമ്മനിഷ്ഠ പാലിക്കുന്ന, അത്യാഗ്രഹത്തിന് വഴിതെറ്റിക്കാൻ കഴിയാത്ത ഒരു വ്യക്തിയെയാണ് യഥാർത്ഥത്തിൽ ജ്ഞാനിയെന്ന് വിളിക്കുന്നത്.

***

NK


( റിലീസ് ഐ.ഡി: 2249966) സന്ദര്‍ശക കൗണ്ടര്‍ : 7