പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 05 APR 2026 9:02AM by PIB Thiruvananthpuram

ഈസ്റ്റർ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. 

ഈ പുണ്യദിനം പ്രത്യാശയെയും പുനരുജ്ജീവനത്തെയും ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈസ്റ്റർ എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രകാശവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ എല്ലാവരെയും ദയയുള്ളവരാകാൻ പ്രചോദിപ്പിക്കണമെന്നും സമൂഹത്തിൽ ഒരുമയുടെ മനോഭാവം ശക്തിപ്പെടുത്തണമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“ഈസ്റ്റർ ആശംസകൾ. ഈ പുണ്യദിനം പ്രത്യാശയെയും പുനരുജ്ജീവനത്തെയും ആഘോഷിക്കുന്നു. ഇത് എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും പ്രകാശവും കൊണ്ടുവരട്ടെ. യേശുക്രിസ്തുവിന്റെ പ്രബോധനങ്ങൾ എല്ലാവരെയും ദയയുള്ളവരാകാൻ പ്രചോദിപ്പിക്കുകയും സമൂഹത്തിൽ ഒരുമയുടെ മനോഭാവം ശക്തിപ്പെടുത്തുകയും ചെയ്യട്ടെ.”

***

SK


( റിലീസ് ഐ.ഡി: 2249640) സന്ദര്‍ശക കൗണ്ടര്‍ : 4