തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026-ലെ പൊതുതിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും: വോട്ടെടുപ്പ് ദിവസവും തലേന്നും അച്ചടി മാധ്യമ പരസ്യങ്ങൾക്ക് എംസിഎംസി-യുടെ മുൻകൂർ സാക്ഷ്യപ്പെടുത്തല്‍ നിര്‍ബന്ധം
പോസ്റ്റഡ് ഓണ്‍:
06 APR 2026 3:02PM by PIB Thiruvananthpuram
-
അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെയും ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും സമയക്രമം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ 2026 മാർച്ച് 15-ന് പ്രഖ്യാപിച്ചിരുന്നു.
-
നിഷ്പക്ഷമായ പ്രചാരണ അന്തരീക്ഷം ഉറപ്പാക്കാന്‍ വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന് തലേന്നും സംസ്ഥാന/ജില്ലാതല മാധ്യമ നിരീക്ഷണ-സാക്ഷ്യപ്പെടുത്തല്‍ സമിതി (Media Certification and Monitoring Committee -MCMC) മുൻകൂര്‍ സാക്ഷ്യപ്പെടുത്തിയ പരസ്യങ്ങൾ ഒഴികെ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർത്ഥികളോ സംഘടനകളോ വ്യക്തികളോ അച്ചടി മാധ്യമങ്ങളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല.
-
വ്യക്തികൾക്കും മത്സരരംഗത്തെ സ്ഥാനാർത്ഥികൾക്കും പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് ജില്ലാ മാധ്യമ നിരീക്ഷണ സാക്ഷ്യപ്പെടുത്തല്‍ സമിതിയ്ക്ക് മുമ്പാകെ അപേക്ഷിക്കാം. ഒരു സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് പരസ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാനതല എംസിഎംസി-യിൽ അപേക്ഷിക്കാം.
-
ഇപ്രകാരം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും താഴെ നൽകിയിരിക്കുന്ന സമയക്രമമനുസരിച്ച് പരസ്യങ്ങളുടെ മുൻകൂർ സാക്ഷ്യപ്പെടുത്തല്‍ ആവശ്യമാണ്:
|
പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം
|
വോട്ടെടുപ്പ് തീയതി
|
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മുൻകൂർ സാക്ഷ്യപ്പെടുത്തല്‍ നിർബന്ധമായ തീയതികൾ
|
|
അസം, കേരളം, പുതുച്ചേരി
|
09.04.2026
|
08.04.2026, 09.04.2026
|
|
തമിഴ്‌നാട്
|
23.04.2026
|
22.04.2026, 23.04.2026
|
|
പശ്ചിമ ബംഗാൾ
|
23.04.2026 (ഒന്നാം ഘട്ടം)
|
22.04.2026, 23.04.2026
|
| |
29.04.2026 (രണ്ടാം ഘട്ടം)
|
28.04.2026, 29.04.2026
|
-
അച്ചടി മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ മുൻകൂർ സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കുന്നവർ പരസ്യം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന തീയതിക്ക് കുറഞ്ഞത് രണ്ട് ദിവസം മുൻപെങ്കിലും സമിതിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.
-
സമയബന്ധിതമായി മുൻകൂർ സാക്ഷ്യപ്പെടുത്തല്‍ പ്രക്രിയ സുഗമമാക്കുന്നതിന് ഇത്തരം പരസ്യങ്ങൾ പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും ഉടനടി തീരുമാനങ്ങളെടുക്കുന്നുവെന്ന് ഉറപ്പാക്കാനും സംസ്ഥാന/ജില്ലാ തലങ്ങളില്‍ എംസിഎംസി-കള്‍ സജ്ജീകരിച്ചിട്ടുണ്ട്.
-
മാധ്യമങ്ങളില്‍ സംശയാസ്പദമായി പെയ്ഡ് ന്യൂസ് കണ്ടെത്തുന്ന സാഹചര്യങ്ങളില്‍ എംസിഎംസി-കൾ കർശന നിരീക്ഷണം നടത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
*****
( റിലീസ് ഐ.ഡി: 2249349)
സന്ദര്‍ശക കൗണ്ടര്‍ : 29