വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ടെലിവിഷൻ വാർത്തകളുടെ ടി.ആർ.പി നാല് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശം. പ്രതിസന്ധി ഘട്ടങ്ങളിൽ ഊഹാപോഹപരവും ഉദ്വേഗജനകവുമായ വാർത്തകൾ തടയുക എന്ന ലക്ഷ്യത്തോടെയാണിത്‌.

പോസ്റ്റഡ് ഓണ്‍: 02 APR 2026 4:10PM by PIB Thiruvananthpuram

ഓപ്പറേഷൻ സിന്ദൂറിനിടെ, ചില ടെലിവിഷൻ വാർത്താ ചാനലുകൾ അനാവശ്യമായി ഉദ്വേഗജനകവും ഊഹാപോഹപരവുമായ ഉള്ളടക്ക സംപ്രേഷണം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സംഘർഷമോ പ്രതിസന്ധിയോ ഉള്ള സമയങ്ങളിലും ടിവി ചാനലുകളുടെ ഇത്തരം പെരുമാറ്റം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് പൊതുജനങ്ങളിൽ, പ്രത്യേകിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്ളവരിൽ പരിഭ്രാന്തി സൃഷ്ടിക്കാനും സാധ്യതയുണ്ട്.

 

ആയതിനാൽ, മുൻകരുതൽ നടപടിയായി, ടിവി വാർത്താ ചാനലുകളുടെ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ (ടി.ആർ.പി) റിപ്പോർട്ട് ചെയ്യുന്നത് നാല് ആഴ്ചത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഈ നിർദ്ദേശങ്ങൾ തല്പര കക്ഷികൾ വ്യാപകമായി അംഗീകരിച്ചു, ഇതിനെതിരെ ഇതുവരെ എതിർപ്പുകളൊന്നും ലഭിച്ചിട്ടില്ല.

 

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ലോക്‌സഭയിൽ ശ്രീ ഈറ്റല രാജേന്ദർ ചോദിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ സമർപ്പിച്ചത്.

 

******

 


( റിലീസ് ഐ.ഡി: 2248570) സന്ദര്‍ശക കൗണ്ടര്‍ : 12