വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെക്രട്ടറിയായി ശ്രീ. ചഞ്ചൽ കുമാർ ചുമതലയേറ്റു

പോസ്റ്റഡ് ഓണ്‍: 02 APR 2026 3:28PM by PIB Thiruvananthpuram
 

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ സെക്രട്ടറിയായി ശ്രീ. ചഞ്ചൽ കുമാർ 2026 ഏപ്രിൽ ഒന്നിന് ചുമതലയേറ്റു. ബിഹാർ കേഡറിൽ നിന്നുള്ള 1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ചുമതലയേറ്റതിനെ തുടർന്ന്, സ്ഥാനമൊഴിയുന്ന സെക്രട്ടറി ശ്രീ സഞ്ജയ് ജാജുവും മന്ത്രാലയത്തിലേയും വിവിധ മാധ്യമ വിഭാഗങ്ങളിലേയും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വാഗതം ചെയ്തു. ശ്രീ സഞ്ജയ് ജാജു വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയസെക്രട്ടറിയായി ചുമതലയേൽക്കും.



 

വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രാലയത്തിലും, സിവിൽ വ്യോമയാന മന്ത്രാലയത്തിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ ചഞ്ചൽ കുമാർ ഇന്ത്യാ ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിൽ നിരവധി മുതിർന്ന പദവികൾ വഹിച്ചിട്ടുണ്ട്. നാഷണൽ ഹൈവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ്  കോർപ്പറേഷൻ ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടറായുംഅദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഹൈവേ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ അദ്ദേഹം നിർണ്ണായകമായ സംഭാവനകൾ നല്കിയിട്ടുണ്ട്.



 

ബീഹാർ സർക്കാരിൻ്റെ കീഴിൽ വിവിധ ജില്ലകളിൽ ജില്ലാ മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ചതിന് പുറമെ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

ശ്രീ ചഞ്ചൽ കുമാർ ഐഐടി കാൺപൂരിൽ നിന്ന് ബി.ടെക്, എം.ടെക്  ബിരുദങ്ങളും പട്ന സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. ഇത് അദ്ദേഹത്തിൻ്റെ  ഔദ്യോഗിക ജീവിതത്തിന് ശക്തമായ അക്കാദമിക് പശ്ചാത്തലവും നയപരമായ പരിചയവും നല്കുന്നു.

 
*****

( റിലീസ് ഐ.ഡി: 2248498) സന്ദര്‍ശക കൗണ്ടര്‍ : 15