പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശിലെ ഇൻഡോറിൽ ഉണ്ടായ തീപിടിത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനമറിയിച്ചു
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
18 MAR 2026 1:52PM by PIB Thiruvananthpuram
ഇൻഡോറിലുണ്ടായ ദൗർഭാഗ്യകരമായ തീപിടുത്തത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തുകയും ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
ഇൻഡോറിലെ തീപിടുത്തത്തിലുണ്ടായ ജീവഹാനിയിൽ ആഴത്തിലുള്ള വേദന പ്രകടിപ്പിച്ച പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. പി.എം.എൻ.ആർ.എഫിൽ (PMNRF) നിന്ന് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് ശ്രീ മോദി അറിയിച്ചു.
പ്രധാനമന്ത്രി 'എക്സ്'ൽ കുറിച്ചു:
"മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ തീപിടുത്തത്തിലെ ജീവഹാനിയെക്കുറിച്ചുള്ള വാർത്ത അതീവ വേദനാജനകമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുന്നതാണ്: പ്രധാനമന്ത്രി"
***
SK
( റിലീസ് ഐ.ഡി: 2248441)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
Marathi
,
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada