പ്രധാനമന്ത്രിയുടെ ഓഫീസ്
ഭഗവാൻ മഹാവീർ ജന്മ കല്യാണക് വേളയിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
31 MAR 2026 10:34AM by PIB Thiruvananthpuram
ഭഗവാൻ മഹാവീർ ജന്മ കല്യാണക് എന്ന പുണ്യവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഭഗവാൻ മഹാവീരന്റെ ജീവിതവും ദർശനങ്ങളും സത്യത്തിന്റെയും അഹിംസയുടെയും കരുണയുടെയും പാതയെ ഇന്നും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "അദ്ദേഹത്തിന്റെ ആദർശങ്ങൾ ആത്മീയമായ ഉന്നതിയിലേക്ക് നയിക്കുന്നതും ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തവുമാണ്. സമത്വത്തിനും ദയയ്ക്കും അദ്ദേഹം നൽകിയ ഊന്നൽ, സമൂഹത്തോടുള്ള നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു," ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഭഗവാൻ മഹാവീര ജന്മ കല്യാണക് എന്ന പുണ്യവേളയിൽ ഹൃദയം നിറഞ്ഞ ആശംസകൾ. ഭഗവാൻ മഹാവീരന്റെ ജീവിതവും ദർശനങ്ങളും സത്യത്തിന്റെയും അഹിംസയുടെയും കരുണയുടെയും പാതയെ ഇന്നും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ആത്മീയമായ ഉന്നതിയിലേക്ക് നയിക്കുന്നതും ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തവുമാണ്. സമത്വത്തിനും ദയയ്ക്കും അദ്ദേഹം നൽകിയ ഊന്നൽ, സമൂഹത്തോടുള്ള നമ്മുടെ പങ്കിട്ട ഉത്തരവാദിത്തത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു."
***
SK
( റിലീസ് ഐ.ഡി: 2247692)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu