പ്രധാനമന്ത്രിയുടെ ഓഫീസ്
സൂരീനാം മുൻ പ്രസിഡന്റിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
31 MAR 2026 11:01AM by PIB Thiruvananthpuram
സൂരീനാം മുൻ പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖി ജിയുടെ ആകസ്മിക വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇത് സൂരീനാമിന് മാത്രമല്ല, ആഗോള ഇന്ത്യൻ പ്രവാസികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. അന്തരിച്ച നേതാവുമായുള്ള തന്റെ നിരവധി കൂടിക്കാഴ്ചകൾ അനുസ്മരിച്ച ശ്രീ മോദി, സൂരീനാമിനായുള്ള സന്തോഖി ജിയുടെ അശ്രാന്ത സേവനവും ഇന്ത്യ-സൂരീനാം ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും തങ്ങളുടെ ആശയവിനിമയങ്ങളിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ നിരവധി ഹൃദയങ്ങൾ കീഴടക്കിയ സന്തോഖി ജിയുടെ ഇന്ത്യൻ സംസ്കാരത്തോടുള്ള പ്രത്യേക താൽപ്പര്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"എന്റെ സുഹൃത്തും സൂരീനാമിലെ മുൻ പ്രസിഡന്റുമായ ചന്ദ്രികാപെർസാദ് സന്തോഖി ജിയുടെ ആകസ്മിക വിയോഗത്തിൽ ഞാൻ അതീവ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നു. ഇത് സൂരീനാമിന് മാത്രമല്ല, ആഗോള ഇന്ത്യൻ പ്രവാസികൾക്കും നികത്താനാവാത്ത നഷ്ടമാണ്.
അദ്ദേഹവുമായുള്ള നിരവധി കൂടിക്കാഴ്ചകൾ ഞാൻ സ്നേഹപൂർവ്വം അനുസ്മരിക്കുന്നു. സൂരീനാമിനായുള്ള അദ്ദേഹത്തിന്റെ അശ്രാന്ത സേവനവും ഇന്ത്യ-സൂരീനാം ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള പരിശ്രമങ്ങളും ഞങ്ങളുടെ ആശയവിനിമയങ്ങളിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നു. ഇന്ത്യൻ സംസ്കാരത്തോട് അദ്ദേഹത്തിന് ഒരു പ്രത്യേക താൽപ്പര്യമുണ്ടായിരുന്നു. സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അദ്ദേഹം അനേകം ഹൃദയങ്ങൾ കീഴടക്കി.
ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സൂരീനാമിലെ ജനങ്ങളോടും ഞാൻ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.
ഞങ്ങളുടെ വിവിധ കൂടിക്കാഴ്ചകളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ പങ്കുവെക്കുന്നു..."
***
SK
( റിലീസ് ഐ.ഡി: 2247685)
സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada