പ്രധാനമന്ത്രിയുടെ ഓഫീസ്
ഒമാൻ സുൽത്താനുമായി സംസാരിച്ച് പ്രധാനമന്ത്രി
പശ്ചിമേഷ്യൻ മേഖലയിലെ പ്രാദേശിക സ്ഥിരതയെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്യുകയും മുൻകൂട്ടി ഈദ് ആശംസകൾ നേരുകയും ചെയ്തു
പോസ്റ്റഡ് ഓണ്‍:
19 MAR 2026 4:39PM by PIB Thiruvananthpuram
ആശംസകൾ കൈമാറുന്നതിനും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി ഫലപ്രദമായ സംഭാഷണം നടത്തി.
സുൽത്താൻ ഹൈതം ബിൻ താരിഖുമായി പ്രധാനമന്ത്രി സംസാരിക്കുകയും ഒമാനിലെ ജനങ്ങൾക്ക് മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു. ചർച്ചയ്ക്കിടെ, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും അംഗീകരിച്ചു. ഒമാന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിച്ചതിനെ ഇന്ത്യ അപലപിക്കുന്നതായി പ്രധാനമന്ത്രി ആവർത്തിച്ചു. അതോടൊപ്പം ഇന്ത്യൻ പൗരന്മാരടക്കം ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടക്കം സാധ്യമാക്കുന്നതിന് ഒമാൻ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതത്തിന് ഇന്ത്യയും ഒമാനും നിലകൊള്ളുന്നുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"എന്റെ സഹോദരനായ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫലപ്രദമായ സംഭാഷണം നടത്തുകയും ഒമാനിലെ ജനങ്ങൾക്ക് മുൻകൂട്ടി ഈദ് ആശംസകൾ നേരുകയും ചെയ്തു.
സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അംഗീകരിച്ചു.
ഒമാന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിച്ചതിനെ ഇന്ത്യ അപലപിക്കുന്നതായി ആവർത്തിച്ചു. കൂടാതെ ഇന്ത്യൻ പൗരന്മാരടക്കം ആയിരക്കണക്കിന് ആളുകളുടെ സുരക്ഷിതമായ മടക്കം സാധ്യമാക്കുന്നതിന് ഒമാൻ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ കപ്പൽ ഗതാഗതത്തിനായി ഇന്ത്യയും ഒമാനും നിലകൊള്ളുന്നു."
***
SK
( റിലീസ് ഐ.ഡി: 2245820)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada