പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. റാം മനോഹർ ലോഹ്യയുടെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
23 MAR 2026 8:01AM by PIB Thiruvananthpuram
ഇതിഹാസതുല്യനായ സോഷ്യലിസ്റ്റ് നേതാവും ചിന്തകനുമായ ഡോ. റാം മനോഹർ ലോഹ്യയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രണാമമർപ്പിച്ചു.
ഡോ. ലോഹ്യയെ ബഹുമുഖ പ്രതിഭയെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, കൊളോണിയൽ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിൽ അദ്ദേഹം വഹിച്ച നിർണ്ണായക പങ്കും 1947-ന് ശേഷമുള്ള ഇന്ത്യയുടെ പുരോഗതിയിൽ അദ്ദേഹം നൽകിയ സംഭാവനകളും എടുത്തുപറഞ്ഞു. ഡോ. ലോഹ്യ ഒരു മികച്ച ചിന്തകനും രാജ്യത്തെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള നിർണായക ശബ്ദങ്ങളിൽ ഒരാളുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനായുള്ള ഡോ. ലോഹ്യയുടെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നുവെന്നും ലിംഗസമത്വത്തെയും പങ്കാളിത്ത ഭരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഒരുപോലെ പ്രസക്തമാണെന്നും ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഡോ. റാം മനോഹർ ലോഹ്യ ജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ പ്രണാമം. കൊളോണിയൽ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിലും തുടർന്ന് 1947-ന് ശേഷമുള്ള ഇന്ത്യയുടെ പുരോഗതിക്ക് സംഭാവന നൽകുന്നതിലും നിർണ്ണായക പങ്കുവഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ഒരു മികച്ച ചിന്തകനും സാമൂഹിക നീതിയുടെ നിർണായക ശബ്ദങ്ങളിൽ ഒരാളുമായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ലിംഗസമത്വത്തെയും പങ്കാളിത്ത ഭരണത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളും ഒരുപോലെ ശ്രദ്ധേയമാണ്."
Tributes to Dr. Ram Manohar Lohia Ji on his birth anniversary. He was a multifaceted personality who played a pivotal role in mobilising people against colonial rule and subsequently contributing to the progress of India after 1947. He was an outstanding thinker and one of the…
— Narendra Modi (@narendramodi) March 23, 2026
****
SK
( റിലീസ് ഐ.ഡി: 2245779)
സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Manipuri
,
Punjabi
,
Gujarati
,
Telugu
,
Kannada