തെരഞ്ഞെടുപ്പ് കമ്മീഷന്‍
2026-ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: 400 കോടിയിലധികം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു
പോസ്റ്റഡ് ഓണ്‍:
26 MAR 2026 3:04PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും 6 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2026 മാർച്ച് 15-ന് പ്രഖ്യാപിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം (MCC) കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകൾക്ക് നിർദ്ദേശം നൽകി.
2. തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, അവയുടെ അതിർത്തിയിലുള്ള 12 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർ, സിഇഒമാർ, ഡിജിപിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ മേധാവികൾ എന്നിവരുമായി കമ്മീഷൻ 2026 മാർച്ച് 24-ന് അവലോകന യോഗം നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തയ്യാറെടുപ്പ്, ഏകോപനം എന്നിവ മെച്ചപ്പെടുത്താനും അക്രമം,ഭയം, പ്രലോഭനം എന്നിവയുടെ ഭീഷണിയില്ലാത്ത തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കാനും നിർദ്ദേശിച്ചു.
3. തിരഞ്ഞെടുപ്പ് സംബന്ധിച്ച ഇത്തരം പരാതികൾ 100 മിനിറ്റിനുള്ളിൽ പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം 5,173-ലധികം ഫ്ലൈയിംഗ് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, വിവിധ സ്ഥലങ്ങളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിക്കുന്നതിനായി 5,200-ലധികം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും (എസ്എസ്ടി) വിന്യസിച്ചിട്ടുണ്ട്.
4.ഫെബ്രുവരി 26-ന് ഇലക്ട്രോണിക് സീഷർ മാനേജ്‌മെന്റ് സിസ്റ്റം (ഇഎസ്എംഎസ്) സജീവമാക്കിയതിനുശേഷം, 2026 മാർച്ച് 25 വരെ, 408.82 കോടി രൂപയുടെ അനധികൃത വസ്തുക്കൾ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിവിധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെയാണ് ഈ തുക പിടിച്ചെടുത്തത്. ഇതിൽ പണമായി 17.44 കോടി രൂപ , 37.68 കോടി രൂപ (16.3 ലക്ഷം ലിറ്റർ)യുടെ മദ്യം, 167.38 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ , 23 കോടി രൂപ വിലമതിക്കുന്ന വിലയേറിയ ലോഹങ്ങൾ,സൗജന്യമായി നൽകുന്നതിനുള്ള 163.30 കോടി രൂപയിലധികം വിലമതിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയുൾപ്പെടുന്നു.
5. ഇത്തരം പരിശോധനയിൽ സാധാരണ പൗരന്മാർക്ക് അസൗകര്യമോ ഉപദ്രവമോ ഉണ്ടാകുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് അധികാരികൾ ഉറപ്പാക്കണമെന്നും കമ്മീഷൻ ഊന്നിപ്പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി ജില്ലാ പരാതി സമിതികളും രൂപീകരിച്ചിട്ടുണ്ട്.
6. ECINET-ലെ സി-വിജിൽ മൊഡ്യൂൾ ഉപയോഗിച്ച് പൗരന്മാർക്കും രാഷ്ട്രീയ പാർട്ടികൾക്കും എംസിസി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാം.
7. പൊതുതെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളും നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാർച്ച് 15 മുതൽ മാർച്ച് 25 വരെയുള്ള കാലയളവിൽ സി-വിജിൽ ആപ്പ് ഉപയോഗിച്ച് 70,944 പരാതികൾ സമർപ്പിക്കപ്പെട്ടു. ഇതിൽ 70,831 എണ്ണം തീർപ്പാക്കി. 67,899 പരാതികൾ, അതായത് 95.8% പരാതികളും 100 മിനിറ്റിനുള്ളിൽ പരിഹരിച്ചു.
8.1950 എന്ന കോൾ സെന്റർ നമ്പർ ഉൾപ്പെടെയുള്ള പരാതിപരിഹാര സംവിധാനങ്ങളിലൂടെ പൊതുജനങ്ങൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ ബന്ധപ്പെട്ട ഡിഇഒ/ആർഒയ്ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ നൽകാവുന്നതാണ്.
*****
( റിലീസ് ഐ.ഡി: 2245699)
സന്ദര്‍ശക കൗണ്ടര്‍ : 15