തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

5 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിൽ അക്രമരഹിതവും പ്രലോഭനരഹിതവുമായ തിരഞ്ഞെടുപ്പുകൾക്കായി 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ ഇസിഐ വിന്യസിച്ചു

പോസ്റ്റഡ് ഓണ്‍: 18 MAR 2026 2:39PM by PIB Thiruvananthpuram

1.അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും 6 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കുമുള്ള തീയതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) 2026 മാർച്ച് 15 ന് പ്രഖ്യാപിച്ചു.

2. 5 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളുടെ സുഗമവും ക്രമീകൃതവുമായ നിർവഹണ പുരോഗതി ഉറപ്പാക്കാൻ, 25 ലക്ഷത്തിലധികം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ യോഗ്യരായ ആകെ വോട്ടർമാർ 17.4 കോടിയിലധികമാണ്. അതായത്,ഓരോ 70 വോട്ടർമാർക്കും ഏകദേശം ഒരു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് വിന്യസിച്ചിരിക്കുന്നത്.

 3. തെരഞ്ഞെടുപ്പ് അക്രമരഹിതവും പ്രലോഭനരഹിതവുമാണെന്ന് ഉറപ്പാക്കാൻഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന്, തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കവേ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ വ്യക്തമാക്കിയിരുന്നു. അതിലൂടെ ഭയമോ പക്ഷപാതമോ കൂടാതെ വോട്ട് ചെയ്യാൻ ഓരോ വോട്ടർക്കും അവസരമൊരുക്കും .

4.വിന്യസിച്ചിരിക്കുന്ന 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരിൽ ഏകദേശം 15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 മൈക്രോ ഒബ്സർവർമാർ, 21,000 സെക്ടർ ഓഫീസർമാർ, കൗണ്ടിങ്ങിനായി 15,000 മൈക്രോ ഒബ്സർവർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു.

5. 2.18 ലക്ഷത്തിലധികം ബി‌എൽ‌ഒമാർ ഉൾപ്പെടെയുള്ള ഫീൽഡ് തല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ,  ഫോൺ കോളിലൂടെയും ഇ‌സി‌നെറ്റ് ആപ്പിലെ ബുക്ക്-എ-കോൾ ടു ബി‌എൽ‌ഒ സൗകര്യത്തിലൂടെയും വോട്ടർമാർക്ക് ബന്ധപ്പെടാനാകും . ഡി‌ഇ‌ഒ/ആർ‌ഒ തലത്തിൽ ഏത് പരാതിയും/അന്വേഷണവും രജിസ്റ്റർ ചെയ്യുന്നതിന് +91 (എസ്ടിഡി കോഡ്) 1950 എന്ന കോൾ സെന്റർ നമ്പറും ലഭ്യമാണ്.

 6.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 28A-യിലെ വ്യവസ്ഥകൾ പ്രകാരം, വിന്യസിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷനിൽ ഉള്ളവരായി കണക്കാക്കും.

7.പൊതു തിരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും കമ്മീഷന്റെ കണ്ണും കാതുമായി പ്രവർത്തിക്കുന്നതിന് 832 നിയമസഭാ മണ്ഡലങ്ങളിലായി 1,111 കേന്ദ്ര നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 557 പൊതു നിരീക്ഷകർ, 188 പോലീസ് നിരീക്ഷകർ, 366 ചെലവ് നിരീക്ഷകർ എന്നിവർ ഉൾപ്പെടുന്നു. വിന്യസിക്കപ്പെട്ട മിക്ക കേന്ദ്ര നിരീക്ഷകരും ഇതിനകം തന്നെ അവരുടെ നിയുക്ത നിയോജക മണ്ഡലങ്ങളിൽ എത്തിയിട്ടുണ്ട്.

8.നിരീക്ഷകർ അവരുമായി ആശയവിനിമയം നടത്താൻ കഴിയുന്ന പ്രസക്തമായ വിവരങ്ങൾ പങ്കിടുന്നതാണ്.സ്ഥാനാർത്ഥികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അല്ലെങ്കിൽ പൊതുജനങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി, അവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ദിവസവും ഒരു നിശ്ചിത സമയത്ത് നിരീക്ഷകർ കേൾക്കുന്നതായിരിക്കും


( റിലീസ് ഐ.ഡി: 2241801) സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക: Telugu , Assamese , Bengali , English , Gujarati , Urdu , हिन्दी , Tamil