തെരഞ്ഞെടുപ്പ് കമ്മീഷന്‍
അഞ്ച് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പുകൾക്കുമായി 1,111 കേന്ദ്ര നിരീക്ഷകരെ വിന്യസിച്ചു
പോസ്റ്റഡ് ഓണ്‍:
17 MAR 2026 1:55PM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭകളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനും ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുമായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ 1,111 നിരീക്ഷകരെ വിന്യസിച്ചു.
2. ഭയമോ പക്ഷപാതമോ കൂടാതെ ഓരോ വോട്ടർക്കും വോട്ട് ചെയ്യാനാവുന്ന തരത്തില്‍ അക്രമരഹിതവും പ്രലോഭനരഹിതവുമായ നിലയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ച സമയത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ ഉറപ്പുനൽകിയിരുന്നു. ഈ ലക്ഷ്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കാൻ കമ്മീഷന്റെ കണ്ണും കാതുമായി ഈ നിരീക്ഷകർ പ്രവർത്തിക്കും.
3. നിലവിലെ പൊതുതിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലുമായി വിന്യസിച്ച 1,111 നിരീക്ഷകരുടെ വിശദാംശങ്ങൾ താഴെ:
|
നിലവിലെ പൊതു/ ഉപതിരഞ്ഞെടുപ്പുകളില്‍ വിന്യസിച്ച ജനറൽ, പൊലീസ് നിരീക്ഷകരുടെ എണ്ണം - 2026
|
|
സംസ്ഥാനം/
കേന്ദ്രഭരണ പ്രദേശം
|
നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം
|
വിന്യസിച്ച പൊതു നിരീക്ഷകർ
|
വിന്യസിച്ച പൊലീസ് നിരീക്ഷകർ
|
വിന്യസിച്ച ചെലവ് നിരീക്ഷകർ
|
|
അസം
|
126
|
51
|
35
|
50
|
|
കേരളം
|
140
|
51
|
17
|
40
|
|
തമിഴ്നാട്
|
234
|
136
|
40
|
151
|
|
പശ്ചിമ ബംഗാൾ
|
294
|
294
|
84
|
100
|
|
പുതുച്ചേരി
|
30
|
17
|
4
|
17
|
|
ഉപതിരഞ്ഞെടുപ്പുകൾ
|
8
|
8
|
8
|
8
|
|
ആകെ
|
832
|
557
|
188
|
366
|
4. നിരീക്ഷകർ നാളെ, അതായത് 2026 മാർച്ച് 18-നകം അതത് നിയമസഭാ മണ്ഡലങ്ങളിൽ എത്തിച്ചേരണമെന്ന് കമ്മീഷൻ നിർദേശിച്ചു.
5. മണ്ഡലത്തിലെത്തിയ ഉടൻ നിരീക്ഷകർ അവരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ പരസ്യപ്പെടുത്തും. കൂടാതെ,സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ കേള്‍ക്കാന്‍ ഓരോ ദിവസവും പ്രത്യേക സമയം നിശ്ചയിച്ച് നൽകും.
6. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ വഴിയൊരുക്കുന്നതിന് ഭരണഘടനയുടെ 324-ാം അനുച്ഛേദം, 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 20ബി എന്നിവ പ്രകാരം നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താഴെത്തട്ടിലെ നിർവഹണം കാര്യക്ഷമവും ഫലപ്രദവുമാണെന്ന് ഇവർ ഉറപ്പുവരുത്തുന്നു.
*****
( റിലീസ് ഐ.ഡി: 2241133)
സന്ദര്‍ശക കൗണ്ടര്‍ : 45