പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എറണാകുളത്ത് നടന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിൻ്റെയും രാഷ്ട്രത്തിന് സമർപ്പിക്കലിൻ്റെയും ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 11 MAR 2026 8:51PM by PIB Thiruvananthpuram

കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തി. 11,000 കോടിയോളം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു. കൊച്ചിയിലേക്കുള്ള ഓരോ സന്ദർശനവും മഹത്തായ അനുഭവമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ഈ പദ്ധതികളുടെ പേരിൽ കേരളത്തിലെ ജനങ്ങളെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു," അദ്ദേഹം  പറഞ്ഞു.

സന്ദർശനത്തിന്റെ ദൃശ്യങ്ങൾ എക്‌സിൽ പങ്കുവെച്ചുകൊണ്ട് ശ്രീ മോദി കുറിച്ചു: 

"കടൽപ്പായൽ ഉൽപാദനത്തിൽ ഇപ്പോൾ പുതിയ അവസരങ്ങൾ ഉയർന്നുവരുന്നു. നമ്മുടെ ഗവൺമെന്റും അത് തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

അതുപോലെതന്നെ, ആധുനിക മത്സ്യകൃഷി സംവിധാനങ്ങളും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു."

"മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് ഞങ്ങളുടെ ഗവൺമെന്റാണ്. ഇത് കേരളത്തിന് വളരെയധികം ഗുണം ചെയ്തു. ഈ മേഖലയിൽ എഫ്.പി.ഒകൾ വളരുന്നത് കാണുന്നതും സന്തോഷകരമാണ്."

"സാമൂഹിക ഐക്യവും സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്നതിൽ അഖില കേരള ധീവര സഭ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്."

"കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലീൻ യൂണിറ്റ് സ്വയംപര്യാപ്തതയിലേക്കുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും പാക്കേജിംഗ്, തുണിത്തരങ്ങൾ, ഓട്ടോമൊബൈൽസ്, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി നിരവധി മേഖലകൾക്ക് പിന്തുണ നൽകുകയും ചെയ്യും."

"കേരളത്തിലെ കണക്റ്റിവിറ്റിക്ക് ഒരു ഉത്തേജനം!"


""


"."


""


"!"


-SK-


( റിലീസ് ഐ.ഡി: 2238654) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , हिन्दी , Telugu