ഗ്രാമീണ വികസന മന്ത്രാലയം
MyGov പോര്‍ട്ടല്‍ വഴി 'വികസിത് ഭാരത് – ജി- റാം- ജി ആക്ട്, 2025' പദ്ധതിക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോഗോ രൂപകല്‍പ്പനാ മത്സരം സംഘടിപ്പിക്കുന്നു
മത്സരത്തിലേക്കുള്ള ലോഗോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 മാര്‍ച്ച് 20.
പോസ്റ്റഡ് ഓണ്‍:
09 MAR 2026 5:19PM by PIB Thiruvananthpuram
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 'വികസിത ഭാരതം ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ആക്ട്: വിബി-ജി റാം ജി ആക്ട്, 2025' നുവേണ്ടി MyGov പോര്‍ട്ടലിലൂടെ ലോഗോ രൂപകല്‍പ്പനാ മത്സരം സംഘടിപ്പിക്കുന്നു. വിബി-ജി റാം ജി ആക്ട് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം (inclusive development), തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ഗ്രാമീണ പുരോഗതി എന്നിവയെ ഫലപ്രദമായി പ്രതിനിധീകരിക്കുന്ന ലോഗോ തിരഞ്ഞെടുക്കുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം.
ഈ നിയമത്തിനായി സര്‍ഗ്ഗാത്മകവും നൂതനവുമായ ഒരു ലോഗോ രൂപകല്‍പ്പന ചെയ്യാന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് അവസരം നല്‍കുക എന്നതാണ് മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഔദ്യോഗിക ലോഗോ ആയി മാറുകയും ഭാവിയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഗ്രാമവികസന മന്ത്രാലയം 50,000 രൂപ ക്യാഷ് െ്രെപസ് നല്‍കും.
ലോഗോയുടെ എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമവികസന മന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലോഗോ ഉപയോഗിക്കാനും മാറ്റങ്ങള്‍ വരുത്താനും മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.
2026 മാര്‍ച്ച് 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്നതോ നിശ്ചിത ഫോര്‍മാറ്റില്‍ അല്ലാത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
മൗലികത, സര്‍ഗ്ഗാത്മകത, പ്രമേയവുമായുള്ള ബന്ധം, ദൃശ്യഭംഗി, ഉപയോഗക്ഷമത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമവികസന മന്ത്രാലയം രൂപീകരിക്കുന്ന കമ്മിറ്റിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്.
താല്‍പ്പര്യമുള്ളവര്‍ MyGov പോര്‍ട്ടലില്‍ ([https://bit.ly/3Pp6vi8](https://bit.ly/3Pp6vi8)) രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ സമര്‍പ്പിക്കാന്‍ അനുവാദമുള്ളൂ.
പങ്കെടുക്കുന്നവര്‍ തങ്ങളുടെ പ്രൊഫൈലില്‍ പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അപൂര്‍ണ്ണമായ പ്രൊഫൈലുകളില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ക്ക് MyGov പോര്‍ട്ടലിലെ ([www.mygov.in](http://www.mygov.in)) മത്സര പേജില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നതാണ്.
രൂപകല്‍പ്പന ചെയ്യുന്ന ലോഗോ ലളിതവും സര്‍ഗ്ഗാത്മകവും ആകര്‍ഷകവുമായിരിക്കണം; അച്ചടി മാധ്യമങ്ങള്‍, ഡിജിറ്റല്‍ മീഡിയ, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഇത് ഉപയോഗിക്കാന്‍ സാധിക്കണം. പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന ലോഗോ പൂര്‍ണ്ണമായും മൗലികവും മറ്റെവിടെയും പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. കൂടാതെ, ഇത് യാതൊരുവിധ പകര്‍പ്പവകാശ നിയമങ്ങളോ ബൗദ്ധിക സ്വത്തവകാശങ്ങളോ ലംഘിക്കുന്നതാകരുത്.
ലോഗോ ഉയര്‍ന്ന റെസല്യൂഷനുള്ള (കുറഞ്ഞത് 300 DPI) ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ (JPEG, PNG അല്ലെങ്കില്‍ PDF) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ലോഗോയുടെ ആശയത്തെയും രൂപകല്‍പ്പനയുടെ പിന്നിലെ ചിന്തയെയും കുറിച്ച് 50 മുതല്‍ 100 വാക്കുകളില്‍ കവിയാത്ത ഒരു ലഘുവിവരണം കൂടി നല്‍കേണ്ടതുണ്ട്.
'വികസിത് ഭാരത് – ജി- റാം- ജി ആക്ട്, 2025 പ്രകാരം, ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷം ലഭിക്കുന്ന ഉറപ്പുള്ള തൊഴില്‍ ദിനങ്ങള്‍ 100 ദിവസത്തില്‍ നിന്ന് 125 ദിവസമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ശാക്തീകരണം, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, വിവിധ പദ്ധതികളുടെ ഏകോപനം, ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിക്കല്‍ എന്നിവയിലൂടെ മെച്ചപ്പെട്ട സേവന വിതരണം ഈ നിയമം ഉറപ്പാക്കുന്നു.
****
( റിലീസ് ഐ.ഡി: 2237197)
സന്ദര്‍ശക കൗണ്ടര്‍ : 6