പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

കുനോ ദേശീയോദ്യാനത്തിൽ ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതോടെ ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 53 ആയി; ഇന്ത്യയിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി

പോസ്റ്റഡ് ഓണ്‍: 09 MAR 2026 2:12PM by PIB Thiruvananthpuram

കുനോ ദേശീയോദ്യാനത്തിൽ നമീബിയൻ ചീറ്റയായ ജ്വാല മൂന്നാമതും അമ്മയായി. ജ്വാല,അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് തിങ്കളാഴ്ച അറിയിച്ചു.

 

 ഇതോടെ ഇന്ത്യയിൽ ജനിച്ചു വളരുന്ന ചീറ്റ കുഞ്ഞുങ്ങളുടെ എണ്ണം 33 ആയി ഉയർന്നതായും, ഇത് പത്താമത്തെ തവണയാണ് ഇന്ത്യൻ മണ്ണിൽ ചീറ്റ കുഞ്ഞുങ്ങൾ വിജയകരമായി ജനിക്കുന്നതെന്നും  സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു കുറിപ്പിൽ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചീറ്റ സംരക്ഷണ യാത്രയിലെ മറ്റൊരു പ്രധാന നാഴികക്കല്ലാണെന്നും മന്ത്രി പറഞ്ഞു .

 

പ്രോജക്ട് ചീറ്റയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണെന്നും, വെറ്റെറിനറി ഡോക്ടർമാർ, ഫീൽഡ് സ്റ്റാഫ്, തുടങ്ങി ചീറ്റുകളുടെ സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന എല്ലാവരുടെയും സമർപ്പിത പരിശ്രമം, കഴിവ്, പ്രതിജ്ഞാബദ്ധത എന്നിവയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ശ്രീ യാദവ് പറഞ്ഞു. ഈ ചീറ്റ കുഞ്ഞുങ്ങളുടെ വരവോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 53 ആയി ഉയർന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

വന്യജീവി സംരക്ഷണ യാത്രയിലെ ചരിത്രപരവും ഹൃദയസ്പർശിയായതുമായ നിമിഷമാണിതെന്ന് വിശേഷിപ്പിച്ച മന്ത്രി, ജ്വാലയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ വളരുകയും ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

 

അടുത്തിടെ , ദക്ഷിണാഫ്രിക്കൻ ചീറ്റപ്പുലിയായ ഗാമിനി രണ്ടാമതും അമ്മയായി, നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കൂടാതെ, 2026 ഫെബ്രുവരി 28 ന്, ശ്രീ യാദവ് ബോട്സ്വാനയിൽ നിന്നും സ്വീകരിച്ച ഒമ്പത് ചീറ്റകളെ (6 പെൺ ചീറ്റകളെയും 3 ആൺ ചീറ്റകളെയും ) മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു . ദേശീയ ഉദ്യാനത്തിലെ സ്വാഭാവിക ഭൂപ്രകൃതിയിലേക്ക് തുറന്നു വിടുന്നതിന് മുമ്പ് ഈ ചീറ്റകളെ അന്തരീക്ഷവുമായി പൊരുത്തപ്പെടുത്തുന്നതിനും ആരോഗ്യ നിരീക്ഷണത്തിനും വിധേയമാക്കുന്നതിനാണ് ഈ നടപടി 

 

SKY

 

******


( റിലീസ് ഐ.ഡി: 2236929) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Telugu , Kannada