വ്യോമയാന മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ തുടർന്നുള്ള വ്യോമമേഖല സ്ഥിതി - ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ന് 50 വിമാനങ്ങൾ സർവീസ് നടത്താൻ പദ്ധതിയിടുന്നു
പോസ്റ്റഡ് ഓണ്‍:
09 MAR 2026 12:08AM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ തുടർന്ന് ഇന്ത്യയ്ക്കും പശ്ചിമേഷ്യ മേഖലയ്ക്കും ഇടയിലുള്ള വ്യോമഗതാഗതം ബാധിക്കപ്പെട്ടിരിയ്ക്കുന്ന സാഹചര്യത്തിൽ സിവിൽ വ്യോമയാന മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയും വിമാന പ്രവർത്തനങ്ങളുടെ ചിട്ടയായ നടത്തിപ്പും ഉറപ്പാക്കുന്നതിന് വിമാനക്കമ്പനികൾ ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നുണ്ട്.
2026 മാർച്ച് 07-ലെ യാത്രക്കാരുടെ സഞ്ചാരഡാറ്റ പ്രകാരം, ഇന്ത്യൻ വിമാനക്കമ്പനികൾ മേഖലയിൽ നിന്നും 51 ഇൻബൗണ്ട് വിമാനങ്ങളിൽ 8,175 യാത്രക്കാരുമായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
2026 മാർച്ച് 08-ന്, ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, സ്പൈസ്ജെറ്റ്, അകാസ എന്നിവ ദുബായ്, അബുദാബി, റാസൽഖൈമ, ഫുജൈറ, മസ്കറ്റ്, ജിദ്ദ തുടങ്ങിയ ഇടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്ന് നിലവിലുള്ള സാഹചര്യങ്ങൾക്കും പ്രവർത്തന സാധ്യതയ്ക്കും അനുസരിച്ച് 49 വിമാനങ്ങൾ സർവീസ് ആസൂത്രണം ചെയ്തിരുന്നു.
നിലവിലെ സ്ഥിതി അനുസരിച്ച്, 2026 മാർച്ച് 9 ന് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് 50 വിമാനങ്ങൾ സർവീസ് നടത്താൻ പദ്ധതിയുണ്ട്.
കൂടുതൽ വിമാനങ്ങൾ സർവീസ് നടത്താൻ ലക്ഷ്യമിട്ട് മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതിഗതികൾ ഇന്ത്യൻ വിമാനക്കമ്പനികൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്.
വിമാനക്കമ്പനികളുമായും മറ്റ് പങ്കാളികളുമായും മന്ത്രാലയം നിരന്തരം ഏകോപനത്തോടെ പ്രവർത്തിക്കുന്നു. ടിക്കറ്റ് നിരക്കുകൾ ന്യായമായ രീതിയിൽ തുടരുന്നുണ്ടെന്നും ഈ കാലയളവിൽ അനാവശ്യമായ വർധന ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കാൻ വിമാന നിരക്കുകൾ സൂക്ഷ്മമായിനിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വിമാന സമയക്രമത്തെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾക്കായി യാത്രക്കാർ അതത് വിമാന കമ്പനികളുമായി ആശയവിനിമയം പുലർത്താൻ നിർദ്ദേശിക്കുന്നു. മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആവശ്യാനുസൃതം കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
*****
( റിലീസ് ഐ.ഡി: 2236865)
സന്ദര്‍ശക കൗണ്ടര്‍ : 22