പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി മാർച്ച് 9-ന് 'ഏവർക്കുമൊപ്പം ഏവരുടെയും വികസനം - ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ' എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്യും

പോസ്റ്റഡ് ഓണ്‍: 08 MAR 2026 4:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഏവർക്കുമൊപ്പം ഏവരുടെയും വികസനം - ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ' എന്ന വിഷയത്തിൽ നടക്കുന്ന ബജറ്റാനന്തര വെബിനാറിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യും. 2026 മാർച്ച് 9-ന് രാവിലെ 10.15-നാണ് പരിപാടി.

ഈ പ്രമേയത്തിന് കീഴിൽ വിദ്യാഭ്യാസം, നൈപുണ്യവികസനം, ആരോഗ്യം, ആയുഷ്, വിനോദസഞ്ചാരം, അ‌തിഥിസൽക്കാരം തുടങ്ങി വിവിധ മേഖലകളിൽ വിവിധ സെഷനുകൾ സംഘടിപ്പിക്കും. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മാർഗങ്ങൾ ശക്തിപ്പെടുത്തൽ, ആനിമേഷൻ-വിഷ്വൽ ഇഫക്റ്റ്സ്-ഗെയിമിങ്-കോമിക്സ് (AVGC) ഉള്ളടക്ക നിർമാണ ലാബുകളുടെ വികസനം, അനുബന്ധ ആരോഗ്യപ്രവർത്തകരുടെയും പരിചരണകരുടെയും പരിശീലനം വ്യാപിപ്പിക്കൽ, പ്രാദേശിക മെഡിക്കൽ ഹബ്ബുകളുടെയും പുതിയ ആയുഷ് സ്ഥാപനങ്ങളുടെയും നിർമാണം എന്നിവ ചർച്ചകളിൽ ഉൾപ്പെടും. കൂടാതെ, അ‌തിഥിസൽക്കാര നൈപുണ്യവികസനം, സുസ്ഥിര വിനോദസഞ്ചാര പാതകൾ, വടക്കുകിഴക്കൻ മേഖലയിലെ ബുദ്ധ പരിപഥങ്ങൾ, പൈതൃക വിനോദസഞ്ചാര പ്രോത്സാഹനം തുടങ്ങിയ വിനോദസഞ്ചാര പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്യും.

ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള നയങ്ങൾ പ്രായോഗിക തന്ത്രങ്ങളാക്കി മാറ്റുന്നതിന് ഗവണ്മെന്റ്, വ്യവസായ രംഗം, മേഖലയിലെ വിദഗ്ധർ എന്നിവർക്കിടയിൽ സഹകരണത്തിനുള്ള വേദിയൊരുക്കാൻ വെബിനാറിനു കഴിയും. ഫലപ്രദമായ നടപ്പാക്കലിനും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും വികസനവും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്രായോഗിക നിർദേശങ്ങൾ ഈ ചർച്ചകളിൽ നിന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 


( റിലീസ് ഐ.ഡി: 2236651) സന്ദര്‍ശക കൗണ്ടര്‍ : 19