പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​2025-ലെ സിവിൽ സർവീസ് പരീക്ഷാവിജയികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 06 MAR 2026 8:27PM by PIB Thiruvananthpuram

2025-ലെ സിവിൽ സർവീസ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ഏവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. അർപ്പണബോധവും സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണ് ഈ സുപ്രധാന നാഴികക്കല്ലിലെത്താൻ അവരെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷ​ വിജയിക്കുന്നതു പൊതുസേവനത്തിന്റെ സുപ്രധാനമായ യാത്രയുടെ തുടക്കമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ സേവിക്കുന്നതിനും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള പാതയിലേക്കു പ്രവേശിക്കുന്ന വിജയികളായ ഏവർക്കും അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു.

പരീക്ഷയിൽ ആഗ്രഹിച്ച ഫലം ലഭിക്കാത്തവർക്കും പ്രധാനമന്ത്രി സന്ദേശം കൈമാറി. ഇത്തരം നിമിഷങ്ങൾ പ്രയാസകരമായിരിക്കുമെന്ന് അംഗീകരിച്ച അദ്ദേഹം, ഇതു വലിയ യാത്രയുടെ ഒരു പടി മാത്രമാണെന്നും പറഞ്ഞു.

ഭാവിയിലെ പരീക്ഷകളിലും, വ്യക്തികൾക്കു രാജ്യത്തിനു സംഭാവനകൾ നൽകാൻ കഴിയുന്ന മറ്റു നിരവധി മേഖലകളിലും ഒട്ടേറെ അവസരങ്ങൾ മുന്നിലുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“2025-ലെ സിവിൽ സർവീസ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ഏവർക്കും അഭിനന്ദനങ്ങൾ. സമർപ്പണവും സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണ് ഈ സുപ്രധാന നാഴികക്കല്ലിലേക്ക് അവരെ എത്തിച്ചത്.

രാജ്യത്തെ സേവിക്കുന്നതിനും ജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനുമുള്ള യാത്ര ആരംഭിക്കുന്ന അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു.”

“സിവിൽ സർവീസ് പരീക്ഷയിൽ ആഗ്രഹിച്ച ഫലം ലഭിക്കാത്തവരോട്: ഇത്തരം നിമിഷങ്ങൾ പ്രയാസകരമായിരിക്കുമെന്ന് എനിക്കു മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ഇതു വലിയ യാത്രയുടെ ഒരു പടി മാത്രമാണ്. ഭാവിയിലെ പരീക്ഷകളിലും, നമ്മുടെ രാജ്യത്തിനു നിങ്ങളുടേതായ സംഭാവനകൾ നൽകാൻ കഴിയുന്ന മറ്റു നിരവധി മേഖലകളിലും ഒട്ടേറെ അവസരങ്ങൾ മുന്നിലുണ്ട്. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.”

center>

 

“”

 

 

-SK-

( റിലീസ് ഐ.ഡി: 2236184) സന്ദര്‍ശക കൗണ്ടര്‍ : 13