വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ഏഴാമത് ഇന്ത്യ-ജപ്പാൻ CEPA സംയുക്ത സമിതി യോഗം ടോക്കിയോയിൽ

പോസ്റ്റഡ് ഓണ്‍: 04 MAR 2026 5:53PM by PIB Thiruvananthpuram
ഇന്ത്യ-ജപ്പാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (CEPA) കീഴിലുള്ള ഏഴാമത് സംയുക്ത സമിതി യോഗം 2026 മാർച്ച് 2-ന് ജപ്പാനിലെ ടോക്കിയോയിൽ നടന്നു. കേന്ദ്ര വാണിജ്യ വകുപ്പ്  സെക്രട്ടറി ശ്രീ രാജേഷ് അഗർവാളും, ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഡെപ്യൂട്ടി മന്ത്രിയും യോഗത്തിൽ സംയുക്തമായി അധ്യക്ഷത വഹിച്ചു.

CEPA നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്യുകയും ഉഭയകക്ഷി സാമ്പത്തിക ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

യോഗത്തോടനുബന്ധിച്ച്, വാണിജ്യ വകുപ്പ് സെക്രട്ടറി ശ്രീ അഗർവാൾ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയത്തിലെ (METI) ഉപമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തൽ, ലോക വ്യാപാര സംഘടനയുടെ (WTO) വരാനിരിക്കുന്ന 14-ാമത് മന്ത്രിതല സമ്മേളനം എന്നിവയുൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു.

METI ഉപമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ, 2025 ഓഗസ്റ്റിലെ വാർഷിക ഉച്ചകോടിയിൽ ഇരുരാജ്യങ്ങളിലേയും നേതാക്കൾ വ്യക്തമാക്കിയ പങ്കിട്ട കാഴ്ചപ്പാട് ശ്രീ അഗർവാൾ എടുത്തുപറയുകയും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കേണ്ടതിൻ്റേയും വൈവിധ്യവൽക്കരിക്കേണ്ടതിൻ്റേയും ആവശ്യകതയേക്കുറിച്ച് അടിവരയിടുകയും ചെയ്തു. സാങ്കേതികവിദ്യ, മൂലധനം, നൂതന ഉത്പാദനം എന്നിവയിലുള്ള ജപ്പാൻ്റെ കരുത്തും; ഇന്ത്യയുടെ വൈദഗ്ധ്യമുള്ള തൊഴിൽശക്തിയും വലിയ വിപണിയും അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും- എന്നിങ്ങനെ ഇരു സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള ശക്തമായ പൂരകത്വത്തെ അദ്ദേഹം എടുത്തുകാട്ടി. നേതാക്കളുടെ ഉച്ചകോടിയിൽ വിഭാവനം ചെയ്തതുപോലെ, സ്വാഭാവിക വ്യക്തികളുടെ സഞ്ചാരം ഉൾപ്പെടെയുള്ള CEPA-യുടെ മുഴുവൻ നേട്ടങ്ങളും പ്രയോജനപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

തുണിത്തരങ്ങൾ, ഔഷധങ്ങൾ, കൃഷി, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ജപ്പാനിലേയ്ക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ വളർച്ചയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് ശ്രീ അഗർവാൾ ചൂണ്ടിക്കാട്ടി. ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന് കൂടുതൽ സന്തുലിതമായ ഉഭയകക്ഷി വ്യാപാര ബന്ധം കൈവരിക്കേണ്ടതിൻ്റെ  പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

ജാപ്പനീസ് വ്യവസായ രംഗത്തെ പ്രമുഖ പ്രതിനിധികളുമായി ഒരു വട്ടമേശ ആശയവിനിമയത്തിനിടെ വാണിജ്യ സെക്രട്ടറി ചർച്ച നടത്തി. വൈകുന്നേരം, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII),  കെയ്ഡൻറൻ എന്നിവയുമായി സഹകരിച്ച് ജപ്പാനിലെ ഇന്ത്യൻ എംബസി ഒരു വ്യാപാര, നിക്ഷേപ റോഡ്‌ഷോ സംഘടിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിലും  ജാപ്പനീസ് കമ്പനികളിൽ നിന്നുള്ള കൂടുതൽ നിക്ഷേപം സുഗമമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ഇത്.

ബിസിനസ്സ് സുഗമമാക്കുന്നതിനും നിയന്ത്രണ പ്രക്രിയകൾ ലളിതമാക്കുന്നതിനുമായി നിലവിലുള്ള നടപടികൾ ഉൾപ്പെടെ, വ്യാപാരത്തിനും നിക്ഷേപത്തിനും അനുയോജ്യമായ ഇന്ത്യയുടെ നയപരമായ അന്തരീക്ഷത്തെക്കുറിച്ച് ശ്രീ അഗർവാൾ പങ്കാളികൾക്ക് വിശദീകരിച്ചു. താരിഫ് ഉറപ്പും നിയന്ത്രണപരമായ പ്രവചനാതീതതയും ഉറപ്പാക്കുന്ന ഒരു സ്ഥിരമായ ചട്ടക്കൂട് CEPA നല്കുന്നുണ്ടെന്നും അതുവഴി ആഗോള മൂല്യ, വിതരണ ശൃംഖലകളിൽ  വിശ്വസ്ത പങ്കാളികളെന്ന നിലയിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
Description: Picture 1
(Commerce Secretary with Sr. Deputy Minister, MoFA, Japan)
Description: A group of people standing on a stageAI-generated content may be incorrect.
(Commerce Secretary with CII delegation at Roadshow)
Description: A person sitting in front of a screenAI-generated content may be incorrect.
(Commerce Secretary with Dr. Yamada of Nikkie Asia in Fireside Chat during Roadshow)
***

( റിലീസ് ഐ.ഡി: 2235463) സന്ദര്‍ശക കൗണ്ടര്‍ : 41
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Punjabi , Gujarati , Tamil , Telugu