രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഹോളി:രാജ്യത്തിന് ആശംസകൾ നേർന്ന് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു

പോസ്റ്റഡ് ഓണ്‍: 03 MAR 2026 5:29PM by PIB Thiruvananthpuram
നിറങ്ങളുടെ ഉത്സവമായ ഹോളിയുടെ പൂർവ്വ സന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
 
ഒരു സന്ദേശത്തിൽ, രാഷ്ട്രപതി കുറിച്ചു:
 
“ഹോളിയുടെ ആനന്ദഭരിതമായ അവസരത്തിൽ ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യൻ സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും നേരുന്നു."
 
സാമൂഹിക ഐക്യത്തിന്റെ സന്ദേശം നൽകുന്ന ഹോളി സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമ്മേളനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം സമൂഹത്തിൽ സ്നേഹവും പ്രത്യാശയും പകരുകയും സാമൂഹിക ഐക്യത്തിന്റെ ചൈതന്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വൈവിധ്യത്തിലെ ഏകത്വത്തിന്റെ പ്രതീകം കൂടിയാണ് ഹോളിയെന്നും ശ്രീമതി മുർമു പറഞ്ഞു .
 
ഹോളിയുടെ നിറഭേദങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെയെന്നും വികസിത രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ നമുക്ക് ഒന്നിച്ച് സംഭാവന നൽകാമെന്നും രാഷ്ട്രപതി ആശംസാസന്ദേശത്തിൽ പറഞ്ഞു.
 
 രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക-
***

( റിലീസ് ഐ.ഡി: 2235147) സന്ദര്‍ശക കൗണ്ടര്‍ : 31