പ്രധാനമന്ത്രിയുടെ ഓഫീസ്
കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനത്തിന്റെ പരിണതഫലങ്ങൾ
പോസ്റ്റഡ് ഓണ്‍:
02 MAR 2026 5:04PM by PIB Thiruvananthpuram
ധാരണാപത്രങ്ങൾ/കരാറുകൾ
|
ക്രമനമ്പർ
|
ധാരണാപത്രം/കരാർ
|
വിവരണം
|
|
1.
|
ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) പ്രവർത്തനരേഖ (ToR)
|
- അഭിലാഷപൂർണവും ഇരുരാജ്യങ്ങൾക്കും ഗുണകരവുമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലേക്ക് (CEPA) എത്തുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനായുള്ള പ്രവർത്തനരേഖ (ToR) അന്തിമമാക്കി.
- ചരക്ക്-സേവന വ്യാപാരവും പൊതുവായ മറ്റു നയമേഖലകളും ഉൾക്കൊള്ളുന്നതും, അഭിലാഷപൂർണവും സന്തുലിതവും ഇരുരാജ്യങ്ങൾക്കും ഗുണകരവുമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) കൃത്യസമയത്തു പൂർത്തിയാക്കുന്നതിനാവശ്യമായ ചട്ടക്കൂട്, ചർച്ചകളുടെ ആവൃത്തി, രീതികൾ എന്നിവ ഈ പ്രവർത്തനരേഖ (ToR) നൽകുന്നു.
- ഈ കരാർ (CEPA) പൂർത്തിയാകുന്നതോടെ ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധം ഗണ്യമായി ശക്തിപ്പെടുകയും, 2030-ഓടെ 50 ശതകോടി അമേരിക്കൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാര ലക്ഷ്യം കൈവരിക്കാനുള്ള പുരോഗതി വേഗത്തിലാകുകയും ചെയ്യും.
|
|
2.
|
സാങ്കേതികവിദ്യയിലും നൂതനാവിഷ്കാരങ്ങളിലും സഹകരണത്തിനായി ഇന്ത്യ-കാനഡ-ഓസ്ട്രേലിയ ത്രിരാഷ്ട്ര ധാരണാപത്രം
|
- ഓസ്ട്രേലിയ–കാനഡ–ഇന്ത്യ സാങ്കേതികവിദ്യ-നൂതനാശയ (ACITI) പങ്കാളിത്തത്തിനു കീഴിൽ, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലും നൂതനാശയങ്ങളിലും ത്രിരാഷ്ട്ര സഹകരണം മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിടുന്നു.
|
|
3.
|
കുണ്ഡ്‌ലിയിലെ ദേശീയ ഭക്ഷ്യ സാങ്കേതികവിദ്യ-സംരംഭകത്വ-മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ (NIFTEM-K) മികവിന്റെ സംയുക്ത പയറുവർഗ മാംസ്യ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള താൽപ്പര്യപ്രഖ്യാപനം
|
- പ്രായോഗികമായ നൂതനാശയങ്ങൾവഴി ഭക്ഷ്യസംസ്കരണ ശേഷിയും പോഷകാഹാരാധിഷ്ഠിത ഭക്ഷ്യസംവിധാനങ്ങളും ഇന്ത്യ-കാനഡ മികവിന്റെ പയറുവർഗ മാംസ്യ കേന്ദ്രം ശക്തിപ്പെടുത്തും.
|
|
4.
|
യുറേനിയം ധാതു സാന്ദ്രപദാർഥങ്ങളുടെ വിതരണത്തിനായി ആണവോർജ വകുപ്പും കാനഡയിലെ ക്യാമെക്കോയും തമ്മിലുള്ള വാണിജ്യ കരാർ
|
- യുറേനിയം ധാതു സാന്ദ്രപദാർഥങ്ങളുടെ വിതരണത്തിനായി കാനഡയിലെ ക്യാമെക്കോയുമായി ദീർഘകാല കരാർ.
- ഇന്ത്യയിലെ ആണവോർജ വികസന രംഗത്തെ സുപ്രധാന ചുവടുവയ്പ്.
· 2047-ഓടെ 100 ജിഗാവാട്ട് ആണവോർജം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള വികസിത ഇന്ത്യ പദ്ധതിക്കു കീഴിലുള്ള ഇന്ത്യയുടെ ആണവോർജ പരിപാടിയുടെ കാഴ്ചപ്പാടിന് ഇതു സംഭാവനയേകുന്നു.
|
|
5.
|
ഗ്ലോബലിങ്ക് ഗവേഷണ ഇന്റേൺഷിപ്പുകൾക്കായി അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസസമിതിയും (AICTE) കാനഡയിലെ മൈറ്റാക്സും തമ്മിലുള്ള ധാരണാപത്രം
|
· ശാസ്ത്രവും എൻജിനിയറിങ്ങും ഗണിതശാസ്ത്രവുംമുതൽ ഹ്യൂമാനിറ്റീസും സാമൂഹ്യശാസ്ത്രവുംവരെയുള്ള വിവിധ പഠനശാഖകളിൽ, കാനഡയിലെ അക്കാദമിക് സ്ഥാപനങ്ങളിലെ ഫാക്കൽറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ, സമ്പൂർണ ധനസഹായം ലഭിക്കുന്ന 12 ആഴ്ചത്തെ ഗവേഷണ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി, 2027 മുതൽ മൂന്നു വർഷത്തേക്ക്, പ്രതിവർഷം, അർഹതയുള്ള 300 ഇന്ത്യൻ വിദ്യാർഥികൾക്കു പൂർണമായും ധനസഹായം ലഭിക്കുന്ന ഇന്റേൺഷിപ്പുകൾ നൽകുന്നു.
|
|
6.
|
നിർണായക ധാതുക്കളിലെ സഹകരണത്തിനായുള്ള ധാരണാപത്രം
|
· സുരക്ഷിതവും സുസ്ഥിരവുമായ നിർണായക ധാതു വിതരണശൃംഖലകളും മൂല്യശൃംഖലകളും വികസിപ്പിക്കുന്നതിനായി ഇന്ത്യയും ക്യാനഡയും തമ്മിലുള്ള പരസ്പരപ്രയോജനകരമായ സഹകരണമാണിത്. ഇരുരാജ്യങ്ങളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതും പദ്ധതികൾ കണ്ടെത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കാര്യക്ഷമമായ വേർതിരിച്ചെടുക്കലിനായി നിർണായകവും തന്ത്രപ്രധാനവുമായ ധാതുപര്യവേക്ഷണം, ഖനനം, ശുദ്ധീകരണം, സംസ്കരണം എന്നിവയിലെ സാങ്കേതിക പരിജ്ഞാനത്തിന്റെയും മികച്ച രീതികളുടെയും കൈമാറ്റം ഇതു സുഗമമാക്കുന്നു.
|
|
7.
|
പുനരുൽപ്പാദക ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണാപത്രം
|
· പുനരുൽപ്പാദക ഊർജ മേഖലയിൽ ഉഭയകക്ഷിസഹകരണം പ്രോത്സാഹിപ്പിക്കുന്നു.
· ഊർജസംഭരണം, സൗരോർജം, പവനോർജം, ജൈവപിണ്ഡം/ജൈവോർജം എന്നീ മേഖലകളിൽ വിവരങ്ങളുടെയും മികച്ച രീതികളുടെയും മനസിലാക്കിയ പാഠങ്ങളുടെയും കൈമാറ്റത്തെയും ശേഷി വികസനത്തെയും ഇതു പിന്തുണയ്ക്കുന്നു.
|
|
8.
|
സാംസ്കാരിക സഹകരണത്തിനായുള്ള ധാരണാപത്രം
|
· സംസ്കാരത്തിലൂടെയും വിജ്ഞാന വികസനത്തിലൂടെയും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നു.
· പ്രസക്തമായ സാംസ്കാരിക സ്ഥാപനങ്ങളുമായി ചേർന്ന് അവതരണകലകൾ, ദൃശ്യകലകൾ, മറ്റു സർഗാത്മക വ്യവസായങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയിൽ സംയുക്ത പദ്ധതികളും സാംസ്കാരിക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.
|
പ്രഖ്യാപനങ്ങൾ
9. നിർമിതബുദ്ധി, ആരോഗ്യപരിരക്ഷ, കൃഷി, നൂതനാശയങ്ങൾ തുടങ്ങിയ മേഖലകളിൽ സർവകലാശാലകൾ/സ്ഥാപനങ്ങൾ തമ്മിലുള്ള 24 ധാരണാപത്രങ്ങൾ/പങ്കാളിത്തങ്ങൾ.
10. കാനഡ ആഗോള ജൈവ ഇന്ധനസഖ്യത്തിൽ അണിചേരും.
11. കാനഡ അന്താരാഷ്ട്ര സൗരസഖ്യത്തിന്റെ ഭാഗമാകും.
12. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷനിൽ (IORA) കാനഡ ചർച്ചാപങ്കാളിയാകുന്നതിന് ഇന്ത്യയുടെ പിന്തുണ.
13. ഇന്ത്യ-കാനഡ പാർലമെന്റ് സൗഹൃദസംഘം സ്ഥാപിക്കൽ.
14. ഇന്ത്യ-കാനഡ സിഇഒ ചർച്ചാവേദിയുടെ പുനഃസംഘടന - മുൻഗണനാമേഖലകളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പ്രായോഗിക സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനുമുള്ള പ്രധാന വേദി.
15. ഇന്ത്യ-കാനഡ പ്രതിരോധ സംവാദത്തിന്റെ രൂപീകരണം.
16. യൂണിവേഴ്സിറ്റീസ് കാനഡയുടെ നേതൃത്വത്തിൽ പുതിയ കാനഡ-ഇന്ത്യ സംയുക്ത പ്രതിഭ-നൂതനാവിഷ്കാര തന്ത്രത്തിനു തുടക്കംകുറിച്ചു.
17. 2026 മാർച്ച് 17 മുതൽ 30 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഭാരത് ട്രൈബ്സ് ഫെസ്റ്റ്-2026-ൽ കാനഡയുടെ പങ്കാളിത്തം.
****
( റിലീസ് ഐ.ഡി: 2234717)
സന്ദര്‍ശക കൗണ്ടര്‍ : 6