പ്രധാനമന്ത്രിയുടെ ഓഫീസ്
ഇസ്രയേൽ പ്രധാനമന്ത്രിയുമായി സംസാരിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
02 MAR 2026 7:20AM by PIB Thiruvananthpuram
മേഖലയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി.
സംഭാഷണത്തിനിടെ, പ്രധാനമന്ത്രി സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ അറിയിക്കുകയും സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഊന്നിപ്പറയുകയും ചെയ്തു.
ഏറ്റുമുട്ടൽ എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി മോദി വീണ്ടും ആവർത്തിച്ചു.
***
NK
( റിലീസ് ഐ.ഡി: 2234363)
സന്ദര്‍ശക കൗണ്ടര്‍ : 10