ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മഹാനായ വിപ്ലവകാരി ചന്ദ്രശേഖര്‍ ആസാദിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷാ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

പോസ്റ്റഡ് ഓണ്‍: 27 FEB 2026 11:50AM by PIB Thiruvananthpuram
മഹാനായ വിപ്ലവകാരിയും ധീരനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷാ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ അവസാന ശ്വാസം വരെ 'വന്ദേമാതരം' ചൊല്ലിക്കൊണ്ടാണ് ചന്ദ്രശേഖര്‍ ആസാദ് ധീരമായി പോരാടിയതെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ ഒരു കുറിപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു.

കക്കോരി ട്രെയിന്‍ സമരം, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ (HSRA) രൂപീകരണം,, വിപ്ലവകാരികള്‍ക്കായി ശക്തമായ ഒരു സംഘടനയുടെ രൂപീകരണം തുടങ്ങി ചന്ദ്രശേഖര്‍ ആസാദിന്റെ ജീവിതത്തിലെ ഓരോ നിമിഷവും സ്വാതന്ത്ര്യത്തിനുവേണ്ടി സമര്‍പ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ത്യാഗചരിത്രം ഓര്‍ക്കുന്നത് ഇപ്പോഴും ഏവരിലും ദേശസ്‌നേഹം നിറയ്ക്കുന്നതായി ശ്രീ. ഷാ കുറിച്ചു.

*****

 

( റിലീസ് ഐ.ഡി: 2233513) സന്ദര്‍ശക കൗണ്ടര്‍ : 4