പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 26 FEB 2026 9:02PM by PIB Thiruvananthpuram

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജറുസലേമിലെ യാദ് വാഷേം – ലോക ഹോളോകോസ്റ്റ് സ്മാരക കേന്ദ്രം സന്ദർശിക്കുകയും ഹോളോകോസ്റ്റ് ഇരകൾക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. ഹാൾ ഓഫ് റിമംബറൻസിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു. കാന്റർ ആലപിച്ച "എൽ മാലെ റഹാമിം" എന്ന ഹൃദയസ്പർശിയായ പാരായണത്താൽ ചടങ്ങ് ശ്രദ്ധേയമായി. ഹോളോകോസ്റ്റ് ഇരകളുടെ ജീവിതകഥകൾ പ്രദർശിപ്പിക്കുന്ന ബുക്ക് ഓഫ് നെയിംസ് ഹാളും പ്രധാനമന്ത്രി സന്ദർശിച്ചു.

ഇന്ത്യയിലെയും ഇസ്രയേലിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വൈകാരിക ബന്ധത്തെയും മാനുഷിക മൂല്യങ്ങളോടുള്ള പങ്കിട്ട പ്രതിബദ്ധതയെയും ഈ സന്ദർശനം അടിവരയിടുന്നു.

***

SK


( റിലീസ് ഐ.ഡി: 2233374) സന്ദര്‍ശക കൗണ്ടര്‍ : 7