നിതി ആയോഗ്‌
azadi ka amrit mahotsav

ദേശീയ ധനസമ്പാദന പദ്ധതി 2.0 കേന്ദ്ര ധനമന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 23 FEB 2026 7:49PM by PIB Thiruvananthpuram
കേന്ദ്ര മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആസ്തി ധനസമ്പാദന പദ്ധതിയുടെ രണ്ടാം ഘട്ടം  'ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ 2.0' കേന്ദ്ര ധന, കോര്‍പ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി. നിര്‍മല സീതാരാമന്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. 2025-26ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 'ആസ്തി ധനസമ്പാദന പദ്ധതി 2025-30'  നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യ അനുബന്ധ മന്ത്രാലയങ്ങളുമായി ആലോചിച്ച് നിതി ആയോഗാണ്  പദ്ധതിയുടെ  രണ്ടാം ഘട്ടം വികസിപ്പിച്ചത്.  
2026 സാമ്പത്തിക വര്‍ഷം മുതല്‍ 2030 സാമ്പത്തിക വര്‍ഷം വരെ  അഞ്ചുവര്‍ഷ കാലയളവില്‍ കേന്ദ്ര മന്ത്രാലയങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആസ്തി ധനസമ്പാദന പദ്ധതിയ്ക്ക്  കീഴില്‍ 5.8 ലക്ഷം കോടി രൂപയുടെ സ്വകാര്യ മേഖല നിക്ഷേപം ഉള്‍പ്പെടെ ആകെ 16.72 ലക്ഷം കോടി രൂപയുടെ ധനസമ്പാദന സാധ്യതയാണ് രണ്ടാംഘട്ടത്തില്‍ കണക്കാക്കുന്നത്.
നിതി ആയോഗ് സിഇഒയ്ക്ക് പുറമെ റോഡ് ഗതാഗതം,   ഹൈവേ,  റെയില്‍വേ, വൈദ്യുതി, പെട്രോളിയം  പ്രകൃതി വാതകം, സിവില്‍ വ്യോമയാനം, തുറമുഖ   കപ്പല്‍  ജലഗതാഗതം, ടെലി കമ്യൂണിക്കേഷന്‍സ്, ടൂറിസം, ഭക്ഷ്യ  പൊതുവിതരണം, ഖനനവും കല്‍ക്കരിയും, ഭവന  നഗരകാര്യം എന്നീ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍, ധനമന്ത്രാലയ സെക്രട്ടറിമാര്‍, നിയമ സെക്രട്ടറി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് എന്നിവരുടെ സാന്നിധ്യത്തിലാണ്  പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം കുറിച്ചത്.

ദേശീയ ആസ്തി ധനസമ്പാദന പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതില്‍ 4 വര്‍ഷത്തേക്ക് നിശ്ചയിച്ച 6 ലക്ഷം കോടി രൂപ എന്ന ലക്ഷ്യത്തിന്റെ ഏകദേശം 90% കൈവരിച്ചതിന് എല്ലാ മന്ത്രാലയങ്ങളെയും വകുപ്പുകളെയും നിതി ആയോഗിനെയും  ഉദ്ഘാടന പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി അഭിനന്ദിച്ചു.
അതിവേഗ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ 'വികസിത ഭാരതം' എന്ന ലക്ഷ്യവുമായി ദേശീയ ആസ്തി ധനസമ്പാദന പദ്ധതിയുടെ രണ്ടാംഘട്ടം ചേര്‍ന്നുനില്‍ക്കുന്നുവെന്നും ഇന്ത്യയുടെ വളര്‍ച്ചാ കുതിപ്പിന് ഊര്‍ജം  പകരാന്‍ പദ്ധതിയ്ക്ക്  കരുത്തുണ്ടെന്നും  ശ്രീമതി. സീതാരാമന്‍ പറഞ്ഞു.
ദേശീയ ആസ്തി ധനസമ്പാദന പദ്ധതിയുടെ ആദ്യഘട്ടം ഇത്തരത്തിലെ  ആദ്യ വന്‍കിട  പദ്ധതിയായിരുന്നുവെന്നും ബന്ധപ്പെട്ട അധികൃതര്‍ അതില്‍ നിന്ന് പഠിച്ച മികച്ച മാതൃകകള്‍ രണ്ടാംഘട്ടത്തില്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിരീക്ഷിച്ചു. നിശ്ചിത സമയപരിധിയ്ക്കകം ഫലങ്ങള്‍ കൈവരിക്കാന്‍ വിഭവങ്ങളും അവസരങ്ങളും ആവശ്യമാംവിധം ഉപയോഗപ്പെടുത്തുന്നുവെന്ന്  ഉറപ്പാക്കാന്‍ പദ്ധതിയുടെ ആദ്യഘട്ട പഠനങ്ങളും അനുഭവങ്ങളും  വഴികാട്ടിയായി മാറുമെന്ന് ശ്രീമതി. നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.  നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിലും ഏകീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ വകുപ്പുകളോടും അവര്‍  ആഹ്വാനം ചെയ്തു, അതുവഴി ധനസമ്പാദനം തടസരഹിതമായ അനുഭവമായി മാറും.

അഞ്ചുവര്‍ഷത്തെ ആസ്തി ധനസമ്പാദന ലക്ഷ്യം 16.7 ലക്ഷം കോടി രൂപയെന്ന വലിയ തുകയായി നിശ്ചയിച്ചതായും ഇത് ആദ്യഘട്ടത്തെ  അപേക്ഷിച്ച് 2.6 മടങ്ങ് കൂടുതലാണെന്നും ശ്രീമതി സീതാരാമന്‍ പറഞ്ഞു.  മന്ത്രാലയങ്ങളും വകുപ്പുകളും സജീവ പരിശ്രമങ്ങളിലൂടെ നിര്‍ദിഷ്ട ലക്ഷ്യങ്ങള്‍ മറികടക്കാന്‍ ശ്രമിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആസ്തി ധനസമ്പാദനത്തിന്റെ  പ്രാധാന്യം എടുത്തുപറഞ്ഞ കേന്ദ്ര ധനമന്ത്രി ഉല്പാദനക്ഷമമായ പൊതു ആസ്തികളുടെ പുനരുപയോഗം ഇതുവഴി പ്രാപ്തമാക്കുന്നുവെന്നും  പുതിയ പദ്ധതികളിലെ പുനര്‍നിക്ഷേപത്തിനും മൂലധന ചെലവിനും വിഭവങ്ങള്‍ തുറന്നുനല്‍കുന്നുവെന്നും പറഞ്ഞു. സര്‍ക്കാരിന്റെ ബജറ്റ് വിഹിതം കുറച്ചുകൊണ്ട് തന്നെ പൊതു ആസ്തികളിലെ മൂലധന ചെലവിന് കാര്യക്ഷമമായി ഫണ്ട് സ്വരൂപിക്കാന്‍ ഈ സമീപനം സഹായിക്കുമെന്ന് അവര്‍ വിശദീകരിച്ചു.  

നിതി ആയോഗ്, ധനമന്ത്രാലയം, അനുബന്ധ മന്ത്രാലയങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ബഹുതല പങ്കാളികളുമായി  നടത്തിയ കൂടിയാലോചനകളിലൂടെ ക്രോഡീകരിച്ച ഉള്‍ക്കാഴ്ചകളുടെയും പ്രതികരണങ്ങളുടെയും അനുഭവങ്ങളുടെയും പരിസമാപ്തിയാണ് ദേശീയ ആസ്തി ധനസമ്പാദന പദ്ധതിയുടെ രണ്ടാംഘട്ടം.  നിതി ആയോഗ് പങ്കാളികളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇതൊരു സമ്പൂര്‍ണ സര്‍ക്കാര്‍ സംരംഭമാണെന്നും ശ്രീമതി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.  

ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ആസ്തി  ധനസമ്പാദന ഉന്നതാധികാര അടിസ്ഥാന സമിതി സെക്രട്ടറിമാര്‍ (CGAM)  പദ്ധതി പുരോഗതി നിരീക്ഷിക്കുന്നത് തുടരും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യ നിലവാരത്തിലൂടെയും മികച്ച  പ്രവര്‍ത്തന പരിപാലനത്തിലൂടെയും പൊതുമേഖലയ്ക്കും സ്വകാര്യ നിക്ഷേപകര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന ഒന്നായി ആസ്തി ധനസമ്പാദന പദ്ധതിയെ മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ദേശീയ ആസ്തി ധനസമ്പാദന പദ്ധതി  2.0

പ്രഥമ ദേശീയ ആസ്തി ധനസമ്പാദന പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ 2025-26 ലെ കേന്ദ്ര ബജറ്റ് പ്രവര്‍ത്തനക്ഷമമായ പൊതു അടിസ്ഥാന സൗകര്യ ആസ്തികളുടെ  ധനസമ്പാദനം സുസ്ഥിര അടിസ്ഥാനസൗകര്യ ധനസഹായത്തിന്റെ സുപ്രധാന മാര്‍ഗമായി തിരിച്ചറിയുന്നു. ഇതിനായി 'ദേശീയ ധനസമ്പാദന പദ്ധതി 2.0' തയ്യാറാക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. അടിസ്ഥാനസൗകര്യ അനുബന്ധ  മന്ത്രാലയങ്ങളുമായി ആലോചിച്ച് നിതി ആയോഗ് ദേശീയ ധനസമ്പാദന പദ്ധതിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി.

പൊതു ആസ്തി ഉടമകള്‍ക്ക് പദ്ധതിയുടെ ഇടക്കാല ആസൂത്രണം നല്‍കാനും സ്വകാര്യ മേഖലയ്ക്ക് സാധ്യമായ ആസ്തികളെക്കുറിച്ച് വ്യക്തത നല്‍കാനും ദേശീയ ധനസമ്പാദന പദ്ധതി 2.0 ലക്ഷ്യമിടുന്നു. ധനസമ്പാദന രീതിശാസ്ത്രവും  ആസൂത്രണവും വിശദീകരിക്കുന്ന  മാര്‍ഗരേഖയായാണ് ദേശീയ ധനസമ്പാദന പദ്ധതി 2.0 റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ചട്ടക്കൂട്: ദേശീയ ധനസമ്പാദന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വിവരിച്ച ആസ്തി ധനസമ്പാദന സങ്കല്പം തന്നെയാണ് രണ്ടാംഘട്ടത്തിലും പിന്തുടരുന്നത്. പരിമിത കാലയളവിലേക്ക് ആസ്തികളുടെ കൈമാറ്റം, അധിക മൂലധനം കണ്ടെത്താനായി പട്ടികപ്പെടുത്തിയ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കല്‍,  വരുമാന സ്രോതസ്സുകളുടെ കടപ്പത്രവല്‍ക്കരണം  അല്ലെങ്കില്‍ തന്ത്രപ്രധാന വാണിജ്യ ലേലങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ആസ്തി ധനസമ്പാദനത്തില്‍ ഉള്‍പ്പെടുന്നു.  

ദേശീയ ധനസമ്പാദന പദ്ധതി 2.0 പ്രകാരം ധനസമ്പാദന സാധ്യതകള്‍ കണക്കാക്കുന്ന രീതി അഞ്ച് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു:

ആസ്തി ധനസമ്പാദന പദ്ധതികളിലെ  വരുമാനം അത് നടപ്പാക്കുന്ന ഏജന്‍സിയെയും വരുമാനം കണ്ടെത്തുന്ന രീതിയെയും അടിസ്ഥാനമാക്കി നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് തിരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഏകീകൃത ഫണ്ട്: ഒരു കേന്ദ്ര മന്ത്രാലയം നടപ്പാക്കുന്ന ധനസമ്പാദന പദ്ധതിയിലെ  ഏതൊരു സര്‍ക്കാര്‍ വരുമാനവും (ഉദാഹരണത്തിന്: വരുമാനത്തിന്റെ പങ്ക്, പ്രീമിയം, പാട്ടവാടക, അവകാശധനം) ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്ക് എത്തും.

പിഎസ്‌യു/തുറമുഖ അതോറിറ്റി വിഹിതം : പൊതുമേഖലാ സ്ഥാപനങ്ങള്‍  നടത്തുന്ന ധനസമ്പാദന പ്രവര്‍ത്തനങ്ങളിലെ വരുമാനം ബന്ധപ്പെട്ട പൊതുമേഖല സ്ഥാപനത്തിന് തന്നെ ലഭിക്കും (പ്രധാന തുറമുഖ അതോറിറ്റികള്‍ക്കും സമാന രീതി പിന്തുടരും).

സംസ്ഥാന ഏകീകൃത ഫണ്ട് : ദേശീയ ധനസമ്പാദന പദ്ധതി 2.0ന് കീഴിലെ  ഖനന കല്‍ക്കരി മേഖലകളിലേതടക്കം ചില പദ്ധതികള്‍  (റോയല്‍റ്റി തുക), സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വരുമാനം സംസ്ഥാന ഏകീകൃത ഫണ്ടിലേക്കെത്തും.

നേരിട്ടുള്ള നിക്ഷേപം (സ്വകാര്യം): നിര്‍മാണമോ പ്രധാന അറ്റകുറ്റപ്പണികളോ ഉള്‍പ്പെടുന്ന ധനസമ്പാദന പദ്ധതികളില്‍  സ്വകാര്യ മേഖല നടത്തുന്ന നിക്ഷേപം ഈ വിഭാഗത്തില്‍ രേഖപ്പെടുത്തും.

ദേശീയ ധനസമ്പാദന പദ്ധതി 2.0 ലക്ഷ്യങ്ങള്‍:

2026 മുതല്‍ 2030 സാമ്പത്തിക വര്‍ഷം വരെ അഞ്ചുവര്‍ഷ കാലയളവില്‍ ദേശീയ ധനസമ്പാദന പദ്ധതി 2.0 പ്രകാരം ആകെ ആസ്തി ആസൂത്രണം 5.8 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ഉള്‍പ്പെടെ 16.72 ലക്ഷം കോടി രൂപയായി നിശ്ചയിച്ചിരിക്കുന്നു. ഹൈവേകള്‍ (ബഹുതല ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, റോപ്പ്‌വേകള്‍ ഉള്‍പ്പെടെ), റെയില്‍വേ, വൈദ്യുതി, പെട്രോളിയം പ്രകൃതി വാതകം, സിവില്‍ വ്യോമയാനം, തുറമുഖങ്ങള്‍, സംഭരണശാലകളും കേന്ദ്രങ്ങളും, നഗര അടിസ്ഥാന സൗകര്യങ്ങള്‍, കല്‍ക്കരി, ഖനികള്‍, ടെലികോം, ടൂറിസം എന്നീ മേഖലകളാണ് ഇതിലുള്‍പ്പെടുന്നത്.

താഴെ നല്‍കിയിരിക്കുന്ന പട്ടികകള്‍ (പട്ടിക1, പട്ടിക2) അഞ്ചുവര്‍ഷ കാലയളവിലെ മേഖല തിരിച്ചുള്ള ലക്ഷ്യങ്ങളും ഓരോ വര്‍ഷത്തെയും ലക്ഷ്യങ്ങളും വിശദീകരിക്കുന്നു.

പട്ടിക 1: 2026 മുതല്‍ 2030 വരെ സാമ്പത്തിക വര്‍ഷങ്ങളിലെ ദേശീയ ധനസമ്പാദന പദ്ധതി 2.0 ലക്ഷ്യങ്ങള്‍ മേഖല തിരിച്ച് (കോടി രൂപയില്‍)

Sl.

Sector

Total Monetisation Value (TMV)

Percentage of total

1.

Highways, MMLPs, Ropeways

4,42,000

26%

2.

Railways

2,62,300

16%

3.

Power

2,76,500

17%

4.

Petroleum and natural gas

16,300

1%

5.

Civil aviation

27,500

2%

6.

Ports

2,63,700

16%

7.

Warehousing and storage

10,000

1%

8.

Urban infrastructure

52,000

3%

9.

Coal

2,16,000

13%

10.

Mines

1,00,000

6%

11.

Telecom

4,800

0.3%

12.

Tourism

1,200

0.1%

 

Total

16,72,300

100%

 

Table 2: NMP 2.0 award phasing of Total Monetisation Value, FY 26 – FY 30           

    (in INR Crore)

Sl.

Sector

FY26

FY27

FY28

FY29

FY30

Total

1.

Highways, MMLPs, Ropeways

59,140

68,770

91,800

1,04,430

1,17,860

4,42,000

2.

Railways

40,580

58,451

50,464

59,214

53,591

2,62,300

3.

Power

49,900

54,450

62,700

54,725

54,725

2,76,500

4.

Petroleum and natural gas

4,240

4,288

4,658

1,557

1,557

16,300

5.

Civil aviation

-  

9,083

5,537

4,034

8,846

27,500

6.

Ports

40,854

55,729

55,729

55,729

55,659

2,63,700

7.

Warehousing and storage

4,318

1,813

1,941

958

970

10,000

8.

Urban real estate

-  

5,000

5,000

21,000

21,000

52,000

9.

Coal

31,540

48,170

47,580

45,230

43,480

2,16,000

10.

Mines

18,101

18,986

19,963

20,940

22,010

1,00,000

11.

Telecom

820

875

940

1,035

1,130

4,800

12.

Tourism

-  

820

-  

-  

380

1,200

 

Total

2,49,493

3,26,435

3,46,312

3,68,852

3,81,208

16,72,300





ദേശീയ ധനസമ്പാദന പദ്ധതി 2.0 പ്രകാരം വരുമാനത്തിന്റെ വലിയൊരു ഭാഗം ഇന്ത്യയുടെ ഏകീകൃത ഫണ്ടിലേക്കും തുടര്‍ന്ന് നേരിട്ടുള്ള സ്വകാര്യ നിക്ഷേപം, പൊതുമേഖല സ്ഥാപനം അല്ലെങ്കില്‍ തുറമുഖ അതോറിറ്റി വിഹിതം, സംസ്ഥാന ഏകീകൃത ഫണ്ട് എന്നിവയിലേക്കും ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ദേശീയ ധനസമ്പാദന പദ്ധതി 2.0ന് കീഴില്‍ തിരിച്ചറിഞ്ഞ ആസ്തികളും ഇടപാടുകളും പൊതുസ്വകാര്യ  പങ്കാളിത്ത അനുമതികള്‍ പോലെ നേരിട്ടുള്ള കരാറുകള്‍, അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ പോലുള്ള മൂലധന വിപണി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. മേഖല, ആസ്തിയുടെ സ്വഭാവം, ഇടപാടുകളുടെ സമയം (വിപണി സാഹചര്യങ്ങള്‍ ഉള്‍പ്പെടെ), നിക്ഷേപകരുടെ താല്പര്യങ്ങള്‍, ആസ്തി ഉടമ നിലനിര്‍ത്താനാഗ്രഹിക്കുന്ന പ്രവര്‍ത്തന/നിക്ഷേപ നിയന്ത്രണത്തിന്റെ അളവ് തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നത്.

ദേശീയ ധനസമ്പാദന പദ്ധതി 2.0ന് കീഴില്‍ കണക്കാക്കിയ ധനസമ്പാദന മൂല്യങ്ങള്‍ സൂചകങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥ ഇടപാടുകളുടെ സമയത്ത് ഇതില്‍ മാറ്റങ്ങള്‍ വന്നേക്കാം.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇവിടെ ലഭ്യമാണ്: https://niti.gov.in/sites/default/files/2026-02/National-Monetisation-Pipeline.pdf
 
****

( റിലീസ് ഐ.ഡി: 2231959) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: Marathi , English , Urdu , हिन्दी , Gujarati , Odia , Kannada