പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായി കരുത്തുറ്റ ഇന്ത്യ-ഇസ്രയേൽ ബന്ധം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 FEB 2026 11:18PM by PIB Thiruvananthpuram

ഉഭയകക്ഷി ബന്ധത്തെ നിർവചിക്കുന്ന വിശ്വാസം, നൂതനാശയം, സമാധാനത്തോടും പുരോഗതിയോടുമുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവ ഉയർത്തിക്കാട്ടിക്കൊണ്ട് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴമേറിയതും ശാശ്വതവുമായ സൗഹൃദത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

സ്നേഹപൂർണ്ണമായ വികാരങ്ങൾക്ക് ശ്രീ മോദി നന്ദി അറിയിക്കുകയും ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന്റെ കരുത്തിലും വൈവിധ്യമാർന്ന സ്വഭാവത്തിലും പൂർണ്ണമായി യോജിക്കുകയും ചെയ്തു.

വിശ്വാസം, നൂതനാശയം, സമാധാനത്തോടും പുരോഗതിയോടുമുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയിൽ കെട്ടിപ്പടുത്ത ഇസ്രയേലുമായുള്ള പങ്കാളിത്തത്തിന് ഇന്ത്യ വലിയ മൂല്യം കൽപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തന്റെ വരാനിരിക്കുന്ന ഇസ്രയേൽ സന്ദർശന വേളയിൽ അർത്ഥവത്തായ ചർച്ചകൾ നടക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദേശത്തിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിന് നന്ദി.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ വൈവിധ്യമാർന്ന സ്വഭാവത്തെക്കുറിച്ചും ഞാൻ താങ്കളോട് പൂർണ്ണമായും യോജിക്കുന്നു. വിശ്വാസം, നൂതനാശയം, സമാധാനത്തോടും പുരോഗതിയോടുമുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയിൽ കെട്ടിപ്പടുത്ത ഇസ്രയേലുമായുള്ള ശാശ്വതമായ സൗഹൃദത്തിന് ഇന്ത്യ വലിയ മൂല്യം കൽപ്പിക്കുന്നു.

എന്റെ വരാനിരിക്കുന്ന ഇസ്രയേൽ സന്ദർശന വേളയിലെ നമ്മുടെ ചർച്ചകൾക്കായി ഞാൻ കാത്തിരിക്കുന്നു. 

@netanyahu”

***

NK


( റിലീസ് ഐ.ഡി: 2231616) സന്ദര്‍ശക കൗണ്ടര്‍ : 10