ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav AI Impact Summit 2026

മോദി സർക്കാരിന് കീഴിൽ കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയിൽ, പുതുയുഗത്തിൽ രാജ്യത്തെ നേതൃസ്ഥാനത്തേക്ക് എത്തിക്കാൻ 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്-2026' സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു.

प्रविष्टि तिथि: 19 FEB 2026 9:42PM by PIB Thiruvananthpuram

മോദി സർക്കാരിന് കീഴിൽ പിന്നിട്ട  നാഴികക്കല്ലുകളുടെ കരുത്തിൽ, പുതുയുഗത്തിൽ രാജ്യത്തെ  നേതൃസ്ഥാനത്തേക്ക് ഉയർത്താൻ 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി-2026' സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി .

എക്സ് -ൽ കുറിച്ച  പോസ്റ്റുകളിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്: "മോദി സർക്കാരിന് കീഴിൽ പിന്നിട്ട  നാഴികക്കല്ലുകളുടെ അടിസ്ഥാനത്തിൽ,  പുതുയുഗത്തിൽ  നേതൃനിരയിൽ എത്താൻ  ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി -2026, രാജ്യത്തെ സജ്ജമാക്കുന്നു. ലോക നേതാക്കളുടെയും പ്രമുഖ സാങ്കേതിക കമ്പനികളുടെയും വലിയൊരു നിരയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ, എല്ലാവരുടെയും സന്തോഷവും ക്ഷേമവും എന്ന പുരാതന മന്ത്രമുയർത്തിപ്പിടിച്ച് പുതിയ കാലഘട്ടത്തിന് കൃത്യമായ ധാർമ്മിക ദിശാബോധം നൽകാൻ രാജ്യത്തിന് സാധിക്കുന്നു." അദ്ദേഹം പറഞ്ഞു.

"ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി -2026 എന്നത്,  സംസ്കാരത്തിൽ അധിഷ്ഠിതമായ നവീകരണത്തിന്റെയും ജനാധിപത്യത്തിന്റെയും അനന്തമായ കരുത്തിലൂടെ മാനവരാശിയുടെ പുരോഗതിയുടെ പ്രയാണത്തിന് നിരന്തരം ഊർജ്ജം പകരുമെന്ന ലോകത്തോടുള്ള ഇന്ത്യയുടെ വാഗ്ദാനമാണ്. ഭാവി പലർക്കും അദൃശ്യമായിരിക്കാം, എന്നാൽ ഇന്ത്യ ഇതിനകം തന്നെ വിധിയുടെ നിയന്ത്രണം ഏറ്റെടുത്തു കഴിഞ്ഞു." ശ്രീ അമിത് ഷാ പറഞ്ഞു.

"ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി-2026-ൽ പ്രധാനമന്ത്രി അവതരിപ്പിച്ച രാജ്യത്തിൻറെ എഐ കാഴ്ചപ്പാടായ 'മാനവ്' (MANAV), സുരക്ഷിതമായ ഒരു ഭാവിയിലേക്ക് മനുഷ്യരാശിയുടെ ദിശ നിശ്ചയിക്കുന്നു. ധാർമ്മികത, ഉത്തരവാദിത്തം, ദേശീയ ഡാറ്റാ പരമാധികാരം, പ്രാപ്യത, സാധുവായ സംവിധാനങ്ങൾ എന്നീ തത്വങ്ങളോടെ അടുത്ത നാഗരിക കുതിച്ചുചാട്ടത്തിന് ലോകം തയ്യാറെടുക്കുകയാണ്."കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

"ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി-2026-ൽ പ്രദർശിപ്പിച്ച 'സർവം എഐ' (Sarvam AI), നാളെ എന്തുകൊണ്ടാണ് ഇന്ത്യയുടേതാകുന്നത് എന്നതിന്റെ തെളിവാണ്. 22 ഇന്ത്യൻ ഭാഷകളിൽ അത്യാധുനിക എഐ പരിഹാരങ്ങൾ നൽകുന്നതിലൂടെ, സാങ്കേതികവിദ്യ ഓരോ കൈകളിലും എത്തുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. സാങ്കേതികവിദ്യ പൗരന്റെ വിശ്വസ്ത പങ്കാളിയാകുന്ന മോദിജിയുടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്കുള്ള വഴി ഇത് തെളിക്കുന്നു."ശ്രീ അമിത് ഷാ വ്യക്തമാക്കി.

***


(रिलीज़ आईडी: 2230609) आगंतुक पटल : 41
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Kannada