വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
യൂറോപ്യൻ ഫിലിം മാർക്കറ്റ് 2026-ൽ മഹാരാഷ്ട്രയുടെ തന്ത്രപരമായ വ്യാവസായിക ഇടപെടലുകൾക്ക് എൻ.എഫ്.ഡി.സി വഴിയൊരുക്കുന്നു
പോസ്റ്റഡ് ഓണ്‍:
15 FEB 2026 4:21PM by PIB Thiruvananthpuram
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ബെർലിനിൽ നടന്ന യൂറോപ്യൻ ഫിലിം മാർക്കറ്റ് (EFM) 2026 -ൽ, മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധി സംഘത്തിൻ്റെ പങ്കാളിത്തത്തിന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (NFDC) സൗകര്യമൊരുക്കി
ചലച്ചിത്ര ധനസഹായം, വിൽപ്പന, വിതരണം, അന്താരാഷ്ട്ര സഹ-നിർമ്മാണം എന്നിവയ്ക്കായുള്ള ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് യൂറോപ്യൻ ഫിലിം മാർക്കറ്റ് (EFM). ലോകമെമ്പാടുമുള്ള പ്രമുഖ നിർമ്മാതാക്കൾ, സ്റ്റുഡിയോകൾ, സെയിൽസ് ഏജൻ്റുമാർ, തീരുമാനങ്ങൾ എടുക്കുന്ന ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഇ.എഫ്.എം ഒരുമിച്ച് കൊണ്ടുവരുന്നു. അർത്ഥവത്തായ സഹകരണങ്ങൾക്കും ആഗോള വിപണിയിലേക്കുള്ള പ്രവേശനത്തിനും വഴിയൊരുക്കുന്ന തന്ത്രപരമായ വ്യാവസായിക ഇടപെടലുകൾക്ക് ഈ മാർക്കറ്റ് വേദിയാകുന്നു.
ഇന്ത്യയുടെ സർഗ്ഗാത്മക കരുത്ത് ആഗോള പ്രേക്ഷകർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി വേവ്‌സ് ബസാർ ഒരുക്കിയ ഭാരത് പർവ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ നടത്തിയ വിപുലമായ സാംസ്‌കാരിക-വ്യാവസായിക ഇടപെടലുകളുടെ ഭാഗമായിരുന്നു ഈ പങ്കാളിത്തം.

മഹാരാഷ്ട്ര ഐടി-സാംസ്‌കാരിക കാര്യ മന്ത്രി ശ്രീ. ആശിഷ് ഷെലാറാണ് മഹാരാഷ്ട്ര പ്രതിനിധി സംഘത്തെ നയിച്ചത്. സാംസ്‌കാരിക കാര്യ സെക്രട്ടറി ശ്രീ. കിരൺ കുൽക്കർണി, ഡെപ്യൂട്ടി സെക്രട്ടറി ശ്രീ. മഹേഷ് വവാൽ, മഹാരാഷ്ട്ര ഫിലിം സ്റ്റേജ് ആൻഡ് കൾച്ചറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീമതി. സ്വാതി മാസേ പാട്ടീൽ, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രശാന്ത് സജാനികർ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ശ്രീമതി. സുചിത്ര ദേശ്പാണ്ഡെ, കൾച്ചറൽ കോർഡിനേറ്റിംഗ് ഓഫീസർ ശ്രീ. മങ്കേഷ് റൗൾ, ചലച്ചിത്ര നിർമ്മാതാവ് ശ്രീ. മനോജ് കദം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അവതരണ വേളയിൽ, മഹാരാഷ്ട്ര ഫിലിം സ്റ്റേജ് ആൻഡ് കൾച്ചറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് സംസ്ഥാനത്തെ സജീവമായ ചലച്ചിത്ര ആവാസവ്യവസ്ഥയെക്കുറിച്ചും ചലച്ചിത്ര നിർമ്മാണം, സഹകരണം, സാംസ്‌കാരിക വിനിമയം എന്നിവയുടെ ആഗോള കേന്ദ്രമായി മഹാരാഷ്ട്രയെ മാറ്റുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചും വിശദീകരിച്ചു.
മുംബൈയിലെ ദാദാസാഹിബ് ഫാൽക്കെ ചിത്രനഗരി - ഫിലിം സിറ്റിയിലെ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായിരുന്നു അവതരണത്തിൽ പ്രധാന മുൻഗണന നല്കിയത്. ചലച്ചിത്ര നിർമ്മാണത്തിൻ്റെ ആരംഭം മുതൽ അവസാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നല്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സംയോജിത നിർമ്മാണ കേന്ദ്രമാണിത്. പ്രത്യേകം സജ്ജീകരിച്ച സ്റ്റുഡിയോകൾ, ഔട്ട്‌ഡോർ സെറ്റുകൾ, പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരേ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്നു.
മറാത്തി സിനിമയുടെ സർഗ്ഗാത്മകവും വാണിജ്യപരവുമായ സാധ്യതകൾ സംഘം പ്രദർശിപ്പിച്ചു, ഒപ്പം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മറാത്തി സിനിമയുടെ വളർന്നുവരുന്ന സാന്നിധ്യത്തെക്കുറിച്ച് അടിവരയിടുയുകയും ചെയ്തു. ആഗോള സഹ-നിർമ്മാണ അവസരങ്ങൾ വർദ്ധിപ്പിക്കുക, പ്രതിഭകളുടെ കൈമാറ്റം, ഫിലിം ടൂറിസം എന്നിവയ്‌ക്കൊപ്പം മാറുന്ന ആഗോള വിപണി പ്രവണതകൾക്കനുസരിച്ച് പ്രാദേശിക കഥപറച്ചിലുകളെ ക്രമീകരിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു.
മഹാരാഷ്ട്രയുടെ പുരോഗമനപരമായ നയരൂപരേഖ, ധനസഹായ സംവിധാനങ്ങൾ, ചലച്ചിത്ര നിർമ്മാതാക്കൾക്ക് അനുയോജ്യമായ അന്തരീക്ഷം എന്നിവ അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാന ഘടകങ്ങളായി അവതരിപ്പിക്കപ്പെട്ടു. ശക്തമായ സ്ഥാപന പിന്തുണയും നിർമ്മാണസജ്ജമായ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് ആഗോള പങ്കാളികളുമായി സഹകരിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനുമുള്ള സംസ്ഥാനത്തിൻ്റെ സന്നദ്ധത സംഘം എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പ്രമുഖ ആഗോള ചലച്ചിത്ര വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും മഹാരാഷ്ട്രയെ പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത എൻ.എഫ്.ഡി.സി ആവർത്തിച്ചു.
***
( റിലീസ് ഐ.ഡി: 2228456)
സന്ദര്‍ശക കൗണ്ടര്‍ : 7