പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടി 2026-ന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെക്കുന്നു.

പോസ്റ്റഡ് ഓണ്‍: 14 FEB 2026 11:29AM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നടന്ന ET Now ഗ്ലോബൽ ബിസിനസ് ഉച്ചകോടിയുടെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ആഗോള ബിസിനസ് ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേർന്നു. 21-ാം നൂറ്റാണ്ടിന്റെ കഴിഞ്ഞ ഒരു ദശകം അതുല്യമായ മാറ്റങ്ങൾക്കും അഭൂതപൂർവമായ പ്രതിസന്ധികൾക്കും സാക്ഷ്യംവഹിച്ചതായി പറഞ്ഞു. ലോകത്തെ ഉലച്ച മഹാമാരി, വിവിധ മേഖലകളിലെ സംഘർഷങ്ങളും യുദ്ധങ്ങളും, ആഗോള വിതരണ ശൃംഖലകളിലെ തകർച്ചകൾ, തുടങ്ങിയവ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ  തകിടംമറിച്ചതായി  അദ്ദേഹം എടുത്തുപറഞ്ഞു. പ്രതിസന്ധികൾ ഒരു രാജ്യത്തിന്റെ യഥാർത്ഥ ശക്തിയെ പുറത്തുകൊണ്ടുവരുമെന്ന് പറഞ്ഞ അദ്ദേഹം,  എല്ലാ വെല്ലുവിളികൾക്കിടയിലും, ഇന്ത്യയുടെ ദശകം, ശ്രദ്ധേയമായ വികസനം, മികച്ച സേവന വിതരണം, ജനാധിപത്യത്തിന്റെ ശക്തിപ്പെടുത്തൽ  എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. ഇന്ത്യ ആഗോള വളർച്ചയെ നയിക്കുമെന്നും ലോക സമ്പദ്‌വ്യവസ്ഥയുടെ പുതിയ എഞ്ചിനായി ഉയർന്നുവരുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ ഉറപ്പിച്ചു പറഞ്ഞു.


എക്‌സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി ഇങ്ങനെ പറഞ്ഞു;

"നിരവധി തടസ്സങ്ങൾക്കിടയിലും, ഈ ദശകം ഇന്ത്യയ്ക്ക് അഭൂതപൂർവമായ വികസനത്തിന്റെ ഒരു കാലഘട്ടമായിരുന്നു, ശക്തമായ പ്രവർത്തനത്തിലൂടെയും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ ശ്രമങ്ങളിലൂടെയും ഇത് അടയാളപ്പെടുത്തിയിരിക്കുന്നു"


"ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകത്തിൽ ഇന്ത്യ പരിഷ്കരണ എക്സ്പ്രസിൽ സഞ്ചരിക്കുകയാണ്"

"നമ്മുടെ ബജറ്റ് ചെലവിൽ മാത്രമല്ല, ഫലപ്രാപ്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു"


"കഴിഞ്ഞ ദശകത്തിൽ, സാങ്കേതികവിദ്യയെയും നവീകരണത്തേയുമാണ്, വളർച്ചയുടെ പ്രധാന ചാലകശക്തികളായി ഞങ്ങൾ  കരുതിയിരിക്കുന്നത് "


"ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നേടിയതിനാലും, ആഗോളതലത്തിൽ മത്സരിക്കാൻ സജ്ജമായതിനാലും ഇന്ന് നമ്മൾ ലോകവുമായി വ്യാപാര കരാറുകളിൽ ഏർപ്പെടുന്നു"

 

 

“”

 

 

 

 

&”

 

 

“'s ”

 

 

-NK-

( റിലീസ് ഐ.ഡി: 2228220) സന്ദര്‍ശക കൗണ്ടര്‍ : 5