|
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയില്‍ സൃഷ്ടിക്കൂ, ലോകത്തിനായി സൃഷ്ടിക്കൂ' എന്ന ദര്‍ശനത്തിന് കീഴില്‍ വേവ്‌സ്, ഇന്ത്യയെ ഒരു ആഗോള കണ്ടന്റ് ഹബ്ബാക്കി മാറ്റുന്നു
പോസ്റ്റഡ് ഓണ്‍:
13 FEB 2026 4:34PM by PIB Thiruvananthpuram
'ഇന്ത്യയില്‍ സൃഷ്ടിക്കൂ, ലോകത്തിനായി സൃഷ്ടിക്കൂ'എന്ന ഉദ്യമത്തിനു കീഴില്‍ ഇന്ത്യയെ ഉള്ളടക്ക നിര്‍മ്മാണത്തിനുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റുക എന്ന ഗവണ്‍മെന്റിന്റെ ദര്‍ശനത്തിന് അനുസൃതമായാണ് വേവ്‌സ് സംഘടിപ്പിച്ചത്. 100-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യക്കാര്‍, നിക്ഷേപകര്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍, സാങ്കേതിക നേതാക്കള്‍ എന്നിവരുമായി ഇടപഴകുന്നതിന് ഇന്ത്യന്‍ സ്രഷ്ടാക്കള്‍, നിര്‍മ്മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് ഈ ഉച്ചകോടി ഒരു സംയോജിത വേദിയൊരുക്കി.
ആനിമേഷന്‍, ഗെയിമിംഗ്, എ ആര്‍ /വി ആര്‍ , സംഗീതം തുടങ്ങിയ 33 സൃഷ്ടിപര വിഭാഗങ്ങളിലായി പ്രതിഭകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിട്ട് നടപ്പാക്കിയ 'Create in India Challenges (സി ഐ സി)' പദ്ധതിക്ക് ലോകമെമ്പാടുമുള്ള ആവശ്യക്കാരില്‍ നിന്ന് ഒരു ലക്ഷത്തിലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. വിജയികള്‍ക്ക് മെല്‍ബണ്‍, ഒസാക്ക, ടൊറൊന്റോ, ടോക്കിയോ, മാഡ്രിഡ്, ബുസാന്‍, കാന്‍സ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ പങ്കാളിത്തം, പ്രദര്‍ശനം, ബി ടു ബി കൂടിക്കാഴ്ചകള്‍ എന്നിവയ്ക്കുള്ള പിന്തുണ നല്‍കുന്നതോടൊപ്പം ഇന്ത്യാ ജോയ്, ഇന്ത്യ ഗെയിം ഡെവലപ്പര്‍ കോണ്‍ഫറന്‍സ് (ഐ ജി ഡി സി) , ഐ എഫ് എഫ് ഐ ഗോവ തുടങ്ങിയ ദേശീയ വേദികളിലും അവസരം ഒരുക്കിയിട്ടുണ്ട്. ഇത് ആവശ്യക്കാരുടെ കണ്ടെത്തലിനും ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയ്ക്കും സിഐസിയെ ഒരു പ്രധാന വേദിയാക്കി മാറ്റി.
മാധ്യമ-വിനോദ മേഖലയില്‍ തൊഴില്‍സാധ്യതയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത നവോത്ഥാന-ഇന്‍ക്യുബേഷന്‍ വേദിയായ വേവ്‌സ് എക്‌സ് നിലവില്‍, 34 സ്റ്റാര്‍ട്ടപ്പുകളെ ഭൗതികവും ഹൈബ്രിഡ് മാതൃകയിലുമായി വികസിപ്പിക്കുന്നു . 100-ത്തിലധികം അപേക്ഷകള്‍ കൂടി പരിഗണനയിലാണ്. കലാസേതു, ഭാഷാസേതു വെല്ലുവിളികള്‍ക്ക് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട 10 സ്റ്റാര്‍ട്ടപ്പുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. ഹൈദരാബാദിലെ ടി-ഹബ്ബ്, എഫ്‌ഐടിടി, ഐഐടി ഡല്‍ഹി എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ വേവ്‌സ് എക്‌സ് ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐഐസിടി, എഫ്ടിഐഐ, ഐഐഎംസി, തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണവും ഇതിനൊപ്പം തുടരും.
വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാണിജ്യ വേദിയായ വേവ്‌സ് ബസാര്‍, ഇന്ത്യന്‍ ഓഡിയോ-വിഷ്വല്‍ ഉള്ളടക്കത്തിനായി ബി ടു ബി കൂടിക്കാഴ്ചകള്‍ , ലൈസന്‍സിംഗ്, കോ-പ്രൊഡക്ഷന്‍, അന്താരാഷ്ട്ര വിപണി പ്രവേശനം എന്നിവ സജ്ജമാക്കുന്നു. നിലവില്‍ 6,000-ത്തിലധികം വില്‍പ്പനക്കാരും 4,000-ത്തിലധികം രജിസ്റ്റര്‍ ചെയ്ത ആവശ്യക്കാരും ചേര്‍ന്ന് 8,000-ത്തിലധികം ബി ടു ബി യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വേവ്‌സിനു പുറമേ, നാല് ഭൂഖണ്ഡങ്ങളിലായി പത്തിലധികം അന്താരാഷ്ട്ര വിപണികളിലൂടെ, വേവ്‌സ് ബസാര്‍ ബി ടു ബി മീറ്റിംഗുകളും ഒന്നിലധികം ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കലും, സഹ-നിര്‍മ്മാണങ്ങള്‍, ലൈസന്‍സിംഗ്, നിക്ഷേപ പങ്കാളിത്തം , ആഗോള വിപണി പ്രവേശനം എന്നിവയെ പിന്തുണയ്ക്കുന്നതിനും സൗകര്യമൊരുക്കി.
വൈദഗ്ധ്യം, സംരംഭകത്വം, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി വേവ്‌സ് എക്‌സ് ,ഇന്‍കുബേഷന്‍ സെന്ററുകളുടെ വിപുലീകരണവും Create in India Challenges-ന്റെ സുസ്ഥിരമായ നടപ്പാക്കലും ഏറ്റെടുത്തിട്ടുണ്ട്. ആഗോള വിദഗ്ധരുടെ മാസ്റ്റര്‍ക്ലാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍, വിജ്ഞാന സെഷനുകള്‍ എന്നിവ സൃഷ്ടിപരമായ തൊഴിലാളികളുടെ വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഗണ്യമായി സംഭാവന ചെയ്യുന്നു. സൃഷ്ടിപരമായ കഴിവുകളെ സുസ്ഥിര ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റുന്നതിനും ഇന്ത്യന്‍ ഓഡിയോ-വിഷ്വല്‍ ഉള്ളടക്കത്തിന്റെ കയറ്റുമതിയിലെ വളര്‍ച്ചയ്ക്കും, തുടര്‍ച്ചയായ ആഗോള വ്യാപനത്തിനും വേവ്‌സ് ബസാറിലൂടെ വിഭാവനം ചെയ്തിട്ടുണ്ട്.
രാജ്യസഭയില്‍ ശ്രീ. ദീപക് പ്രകാശ്, ശ്രീ ഉജ്ജ്വല്‍ ദിയോറാവു നികം, ശ്രീ കേസരി ദേവ്‌സിങ് ഝാല എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വാര്‍ത്താ വിതരണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകനാണ് ഈ വിവരങ്ങള്‍ നല്‍കിയത് .
***
( റിലീസ് ഐ.ഡി: 2227779)
|