ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യ–യുഎസ് വ്യാപാര കരാർ: ടെക്സ്റ്റൈൽ വ്യവസായത്തിന് വലിയ ഉത്തേജനം

പോസ്റ്റഡ് ഓണ്‍: 07 FEB 2026 5:12PM by PIB Thiruvananthpuram
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒപ്പുവച്ച ചരിത്രപരമായ വ്യാപാര കരാർ രാജ്യങ്ങൾക്കിടയിലെ ടെക്സ്റ്റൈൽ വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാകുമെന്ന് ടെക്സ്റ്റൈൽ മന്ത്രാലയം വ്യക്തമാക്കി. ടെക്സ്റ്റൈൽ മേഖലയ്ക്ക് വൻ സാമ്പത്തിക മുന്നേറ്റത്തിന് ഇത് കാരണമാകുമെന്ന് വ്യവസായവൃത്തങ്ങൾ അഭിപ്രായപ്പെട്ടു.

ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, മേക്കപ്പ് ഉൽപ്പന്നങ്ങൾ എന്നിവയുടെ 118 ബില്യൺ യുഎസ് ഡോളറിൻ്റെ ആഗോള ഇറക്കുമതി വിപണി ഈ കരാർ വഴി ടെക്സ്റ്റൈൽസ് കയറ്റുമതിക്ക് തുറന്നുകിട്ടും. ഏകദേശം 10.5 ബില്യൺ ഡോളർ കയറ്റുമതിയോടെ അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമായിരിക്കുകയാണ്. ഇതിൽ ഏകദേശം 70 ശതമാനം തുണിത്തരങ്ങളും 15 ശതമാനം മേക്കപ് ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. 2030 ഓടെ 100 ബില്യൺ ഡോളർ കയറ്റുമതി എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് ഈ കരാർ  നിർണായകമാകുമെന്നും, ഇതിൽ അഞ്ചിൽ ഒരു പങ്ക് അമേരിക്ക നൽകുമെന്നുമാണ് വിലയിരുത്തൽ.

വസ്ത്രങ്ങൾ ഉൾപ്പെടെ എല്ലാ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾക്കും 18 ശതമാനം എന്ന പരസ്പര തീരുവ ഇന്ത്യൻ കയറ്റുമതിക്കാർ നേരിട്ടിരുന്ന മത്സരമാന്ദ്യം ഇല്ലാതാകും. ഉയർന്ന തീരുവ നൽകുന്ന ബംഗ്ലാദേശ് (20%), ചൈന (30%), പാക്കിസ്ഥാൻ (19%), വിയറ്റ്നാം (20%) തുടങ്ങിയ രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട നിലയിൽ ഇന്ത്യ എത്തി. ഇതിൻ്റെ പശ്ചാത്തലത്തിൽ വൻകിട ഉപഭോക്താക്കൾ അവരുടെ സ്രോതസ്സുകളെ കണ്ടെത്തുന്ന തന്ത്രങ്ങൾ പുനഃപരിശോധിക്കാനും സാധ്യതയുണ്ട്.

ഈ കരാർ വ്യവസായത്തെ ചെലവ് കുറഞ്ഞ മത്സരക്ഷമതയിൽ എത്തിക്കുന്നതോടൊപ്പം യു.എസിൽ നിന്ന് ടെക്‌സ്റ്റൈൽസ് മേഖലയ്‌ക്കുള്ള ഇടനിലക്കാരെ ലഭ്യമാക്കുന്നതിലൂടെ നഷ്ട സാധ്യതകൾ ലഘൂകരിക്കാനും പ്രാപ്തമാക്കും. ഇത് രാജ്യത്ത് മൂല്യവർദ്ധിത തുണിത്തരങ്ങളുടെ നിർമ്മാണം സുഗമമാക്കുകയും നമ്മുടെ ഉൽപ്പാദനവും കയറ്റുമതിയും വൈവിധ്യവത്കരിക്കുകയും ചെയ്യും. ഈ കരാർ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും യു.എസ് സ്ഥാപനങ്ങളുടെ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
 
****

( റിലീസ് ഐ.ഡി: 2224989) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Odia , Kannada