രാജ്യരക്ഷാ മന്ത്രാലയം
മൂന്നാമത് ലോക പ്രതിരോധ ശക്തി പ്രദർശനം 2026 ൽ പങ്കെടുക്കുന്നതിന് സൗദി അറേബ്യയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ ആർആർഎം നയിക്കും
പോസ്റ്റഡ് ഓണ്‍:
06 FEB 2026 12:50PM by PIB Thiruvananthpuram
2026 ഫെബ്രുവരി 08, 09 തീയതികളിലായി നടക്കുന്ന മൂന്നാമത് ലോക പ്രതിരോധശക്തി പ്രദർശനം (WDS) 2026 ൽ പങ്കെടുക്കുന്നതിനായി സൗദി അറേബ്യയിലേക്ക് പോകുന്ന ഉന്നതതല ഇന്ത്യൻ പ്രതിനിധി സംഘത്തെ രക്ഷാ രാജ്യ മന്ത്രി ശ്രീ സഞ്ജയ് സേത്ത് നയിക്കും. 700 ലധികം പ്രദർശകരും ഏകദേശം 400ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ നിർമാണ വകുപ്പിലെയും സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് ഇന്ത്യൻ പ്രതിനിധി സംഘം.
ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി, 400 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള WDS ലെ ഇന്ത്യയുടെ ആദ്യ പവലിയൻ കേന്ദ്രസഹമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിരോധ നിർമ്മാണത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യയുടെ വളർന്നുവരുന്ന തദ്ദേശീയ കഴിവുകൾ പവലിയനിൽ പ്രദർശിപ്പിക്കും. ആർമേർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (AVNL), അഡ്വാൻസ്ഡ് വെപ്പൺസ് ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡ് (AWEIL), മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് (MIL), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), ഇന്ത്യ ഒപ്റ്റൽ ലിമിറ്റഡ് (IOL), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL), യന്ത്ര ഇന്ത്യ ലിമിറ്റഡ് (YIL) എന്നിവയുൾപ്പെടെ രാജ്യത്തെ പ്രമുഖ പൊതുമേഖലാ പ്രതിരോധ സംരംഭങ്ങൾ പങ്കെടുക്കും. ഇവർ ടാങ്കുകൾ, ആർട്ടിലറി ഗൺ സംവിധാനം, മിസൈലുകൾ, സ്ഫോടക വസ്തുക്കൾ, റഡാറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.
WDS 2026 ന്റെ ഭാഗമായി, രക്ഷാ രാജ്യ മന്ത്രിയും സൗദി അറേബ്യൻ പ്രതിരോധ സഹമന്ത്രിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മന്ത്രി സംവദിക്കും.
സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഒരു ദ്വിവത്സര അന്താരാഷ്ട്ര പ്രതിരോധ ശേഷി പ്രദർശനമാണ് ലോക പ്രതിരോധ ശക്തി പ്രദർശനം. ഇന്ത്യൻ പ്രതിരോധ വ്യവസായത്തിൽ ഈ പരിപാടിക്ക് തന്ത്രപരമായി വലിയ പ്രാധാന്യമുള്ളതാണ്. ആഗോള പ്രതിരോധ ആവാസവ്യവസ്ഥയിൽ അന്താരാഷ്ട്ര പങ്കാളിത്തം വളർത്തിയെടുക്കുന്നതിനൊപ്പം ഇന്ത്യയുടെ തദ്ദേശീയവൽക്കരണ സംരംഭങ്ങൾ, നൂതന സാങ്കേതികവിദ്യകൾ, ഉൽപ്പാദന ശേഷി എന്നിവ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു സുപ്രധാന വേദിയായി ഇത് വർത്തിക്കുന്നു.
***
( റിലീസ് ഐ.ഡി: 2224400)
സന്ദര്‍ശക കൗണ്ടര്‍ : 14