പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിഴക്കൻ നാഗാലാൻഡിന്റെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 06 FEB 2026 9:29AM by PIB Thiruvananthpuram

കിഴക്കൻ നാഗാലാൻഡിന്റെ വികസന പാതയെ ഗണ്യമായി മെച്ചപ്പെടുത്തുന്ന ചരിത്രപ്രധാന കരാറിൽ ഒപ്പുവെച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ അമിത് ഷാ എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"തീർച്ചയായും ഇതൊരു ചരിത്രപ്രധാന കരാറാണ്. പ്രത്യേകിച്ചും കിഴക്കൻ നാഗാലാൻഡിന്റെ വികസന പാതയെ ഇത് മെച്ചപ്പെടുത്തും. ജനങ്ങൾക്ക് ഇത് അവസരങ്ങളുടെയും സമൃദ്ധിയുടെയും പുതിയ വഴികൾ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ സമാധാനം, പുരോഗതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയോടുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു."

***

SK


( റിലീസ് ഐ.ഡി: 2224229) സന്ദര്‍ശക കൗണ്ടര്‍ : 10