പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'പരീക്ഷാ പേ ചർച്ച' എങ്ങനെ ഒരു ജനകീയ പ്രസ്ഥാനമായി മാറിയെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 05 FEB 2026 1:54PM by PIB Thiruvananthpuram

ഭാരതത്തിന്റെ വിദ്യാഭ്യാസ യാത്രയിൽ നിർണ്ണായകമായ മാറ്റം കുറിച്ചുകൊണ്ട് 'വികസിത ഭാരത'ത്തിലേക്കുള്ള പാത സുഗമമാക്കിയ 'പരീക്ഷാ പേ ചർച്ച' എങ്ങനെയാണ് ഒരു ജനകീയ പ്രസ്ഥാനമായി മാറിയതെന്ന് വിശദീകരിക്കുന്ന ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ 'എക്സ്' ൽ പങ്കുവെച്ച കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു:

"കേന്ദ്രമന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതിയ ഈ ലേഖനം, 'പരീക്ഷാ പേ ചർച്ച' എങ്ങനെയാണ് ഒരു ജനകീയ പ്രസ്ഥാനമായി മാറിയതെന്നും, ഭാരതത്തിന്റെ വിദ്യാഭ്യാസ യാത്രയിൽ നിർണ്ണായകമായ മാറ്റം കുറിച്ചുകൊണ്ട് 'വികസിത ഭാരത'ത്തിലേക്കുള്ള പാത എങ്ങനെ സുഗമമാക്കുന്നുവെന്നും വിശദീകരിക്കുന്നു.

കുട്ടികൾക്ക് മുൻഗണന നൽകുന്ന സമീപനം (Child-centric approach), ഇന്ത്യൻ വിജ്ഞാന വ്യവസ്ഥകളിലുള്ള ശ്രദ്ധ, മാതൃഭാഷയ്ക്കുള്ള പ്രാധാന്യം എന്നിവയിലൂടെ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികളെ സജ്ജരാക്കുന്നുവെന്ന് മന്ത്രി ഈ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു."

***

SK


( റിലീസ് ഐ.ഡി: 2223816) സന്ദര്‍ശക കൗണ്ടര്‍ : 8