വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കഴിഞ്ഞ 5 വർഷത്തിനിടെ 70,000-ത്തിലധികം സിനിമകൾക്ക് സിബിഎഫ്‌സി സർട്ടിഫിക്കറ്റ് നല്കി; വെട്ടിച്ചുരുക്കലുകൾ നിർദ്ദേശിച്ചത് നിയമപരമായ ലംഘനങ്ങൾക്ക് മാത്രം

പോസ്റ്റഡ് ഓണ്‍: 04 FEB 2026 4:25PM by PIB Thiruvananthpuram

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC), 1952-ലെ സിനിമാറ്റോഗ്രാഫ് നിയമം, 2024-ലെ സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങൾ, അനുബന്ധ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രകാരം പൊതുപ്രദർശനത്തിനുള്ള സിനിമകൾക്ക് സർട്ടിഫിക്കറ്റ് നല്കുന്നു.

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, സുരക്ഷ, ക്രമസമാധാനം, സഭ്യത, ധാർമ്മികത, മാനനഷ്ടം, കോടതിയലക്ഷ്യം അല്ലെങ്കിൽ കുറ്റകൃത്യത്തിനുള്ള പ്രേരണ എന്നിവയുമായി ബന്ധപ്പെട്ട നിയമപരമായ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉള്ളടക്കം ഉള്ളപ്പോൾ മാത്രമാണ് മാറ്റങ്ങളോ വെട്ടിച്ചുരുക്കലുകളോ ശുപാർശ ചെയ്യുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ (2020–21 മുതൽ 2024–25 വരെ) സിബിഎഫ്‌സി 71,963 സിനിമകൾക്ക് സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്.

ബോർഡിൻ്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നല്കാൻ സിനിമാറ്റോഗ്രാഫ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരം കേസുകൾ ജുഡീഷ്യൽ നടപടികളുടെ ഫലത്തിനനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്.

സർഗ്ഗാത്മക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സിനിമാറ്റോഗ്രാഫ് നിയമ പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനും, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സർട്ടിഫിക്കേഷൻ പ്രക്രിയ നിലനിർത്തുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ശ്രീ മനീഷ് തിവാരി, ശ്രീ ടി.ആർ. ബല്ലു എന്നിവർ ഉന്നയിച്ച ചോദ്യത്തിന് വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ലോക്സഭയിൽ നല്കിയ മറുപടിയാണിത്.

 

***


( റിലീസ് ഐ.ഡി: 2223488) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Tamil , Telugu , Kannada