ധനകാര്യ മന്ത്രാലയം
അനുമാന നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവ്
ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി ഇളവ്
ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി ഒരു അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം
പോസ്റ്റഡ് ഓണ്‍:
01 FEB 2026 12:51PM by PIB Thiruvananthpuram
നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ പ്രാപ്തമാക്കേണ്ടതിന്റെയും ഡാറ്റാ സെന്ററുകളിൽ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട്, ഇന്ത്യയിൽ നിന്നുള്ള ഡാറ്റാ സെന്റർ സേവനങ്ങൾ ഉപയോഗിച്ച് ആഗോളതലത്തിൽ ഉപഭോക്താക്കൾക്ക് ക്ലൗഡ് സേവനങ്ങൾ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും 2047 വരെ നികുതി അവധി നൽകുമെന്ന് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിർമ്മല സീതാരാമൻ 2026-27 ലെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കവേ, നിർദ്ദേശിച്ചു. എന്നിരുന്നാലും, ഇത്തരത്തിലുള്ള കമ്പനികൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകേണ്ടത് ഒരു ഇന്ത്യൻ റീസെല്ലർ സ്ഥാപനം വഴിയായിരിക്കണം.
ഇന്ത്യയിൽ നിന്ന് ഡാറ്റാ സെന്റർ സേവനങ്ങൾ നൽകുന്ന കമ്പനി അനുബന്ധ സ്ഥാപനമാണെങ്കിൽ പ്രവർത്തന ചെലവിന്റെ 15 ശതമാനം സേഫ് ഹാർബർ ആനുകൂല്യം നൽകാനും കേന്ദ്ര ബജറ്റിൽ നിർദ്ദേശമുണ്ട്.
ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ 'ജസ്റ്റ്-ഇൻ-ടൈം' ലോജിസ്റ്റിക്സിന്റെ കാര്യക്ഷമത പ്രയോജനപ്പെടുത്തുന്നതിനായി, പ്രവാസികൾക്ക് (non-residents) ബോണ്ടഡ് വെയർഹൗസുകളിൽ ഘടകഭാഗങ്ങൾ സംഭരിക്കുന്നതിന് 'സേഫ് ഹാർബർ' (safe harbour) ആനുകൂല്യം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി ബജറ്റിൽ നിർദ്ദേശിച്ചു. ഇൻവോയ്സ് മൂല്യത്തിന്റെ 2 ശതമാനം ലാഭവിഹിതമായി കണക്കാക്കും. ശേഷം ഈടാക്കുന്ന 0.7 ശതമാനം നികുതി സമാനമായ മറ്റിടങ്ങളിലെ നികുതി നിരക്കിനേക്കാൾ വളരെ കുറവാണ്.
ഇന്ത്യയിലെ ടോൾ നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി, ബോണ്ടഡ് സോണിലെ ഏതെങ്കിലും ടോൾ നിർമ്മാതാവിന് മൂലധന സാധനങ്ങളോ, യന്ത്രങ്ങളോ ഉപകരണങ്ങളോ നൽകുന്ന ഏതൊരു പ്രവാസിക്കും 5 വർഷത്തേക്ക് ആദായനികുതിയിൽ നിന്ന് ഇളവ് നൽകാൻ കേന്ദ്ര ധനമന്ത്രി 2026-27 ലെ കേന്ദ്ര ബജറ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ബജറ്റ് നിർദ്ദേശമനുസരിച്ച് വിജ്ഞാപനം ചെയ്യപ്പെട്ട പദ്ധതികൾക്ക് കീഴിൽ 5 വർഷം വരെ ഇന്ത്യയിൽ കഴിയുന്ന ഒരു പ്രവാസി വിദഗ്ദ്ധന്റെ ആഗോള വരുമാനത്തിന് (ഇന്ത്യക്ക് പുറത്തു നിന്നുള്ള വരുമാനം) നികുതി ഇളവ് നൽകുന്നു. വിദേശത്തുള്ള പ്രതിഭകളെ ദീർഘകാലം ഇന്ത്യയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അനുമാന അടിസ്ഥാനത്തിൽ (Presumptive basis) നികുതി അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും മിനിമം ആൾട്ടർനേറ്റ് ടാക്സിൽ (MAT) നിന്ന് ഇളവു നൽകാനും കേന്ദ്ര ബജറ്റ് നിർദ്ദേശിക്കുന്നു.
***
AT
( റിലീസ് ഐ.ഡി: 2221664)
സന്ദര്‍ശക കൗണ്ടര്‍ : 54
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada