ധനകാര്യ മന്ത്രാലയം
തന്ത്രപരമായ പ്രതിരോധശേഷിക്കായി പ്രയോഗക്ഷമമായ സ്വദേശി നിർദ്ദേശിച്ച് സാമ്പത്തിക സർവേ: തന്ത്രപരമായ തദ്ദേശീയവൽക്കരണത്തിന് മൂന്ന് തലങ്ങളുള്ള ഒരു ചട്ടക്കൂട്
ദേശീയ ഇൻപുട്ട് ചെലവ് കുറയ്ക്കൽ തന്ത്രം: മത്സരക്ഷമതയെ അടിസ്ഥാന സൗകര്യമായി കണക്കാക്കുന്ന ഒരു അടിത്തറ
"ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന" അവസ്ഥയിൽ നിന്ന് "ചിന്തിക്കാതെ തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ" ലോകത്തെ പ്രേരിപ്പിക്കുന്ന തരത്തിൽ ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയെ ഉൾപ്പെടുത്തുക എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു തന്ത്രപരമായ തീരുമാനമാണ് : സാമ്പത്തിക സർവേ
प्रविष्टि तिथि:
29 JAN 2026 1:38PM by PIB Thiruvananthpuram
സമീപ വർഷങ്ങളിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, എന്നാൽ ഇന്ന് ഇന്ത്യ നേരിടുന്ന ആഗോള സാഹചര്യം ഭൗതികമായി വ്യത്യസ്തവും അസ്ഥിരവുമാണ്. ഭൗമ രാഷ്ട്രീയ വിഘടനം, തന്ത്രപരമായ വ്യാപാരം, അസ്ഥിരമായ മൂലധന പ്രവാഹങ്ങൾ, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങൾ എന്നിവ നിലനിൽക്കുന്ന ഒരു ലോകത്ത്, പ്രധാന വെല്ലുവിളി എന്നത് വിപുലമായ സാമ്പത്തിക മാനേജ്മെന്റ് മാത്രമല്ല. അത് രാഷ്ട്ര ശേഷിയുടെ ആഴവും ഗുണനിലവാരവുമാണ്.
ഈ അനിശ്ചിതമായ ആഗോള പരിതസ്ഥിതിയിൽ, ഇറക്കുമതി ബദൽ എന്നതിനപ്പുറം നിർണായക കഴിവുകൾ വികസിപ്പിക്കുക, ഇൻപുട്ട് ചെലവ് കുറയ്ക്കുക, നൂതന ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുക എന്നീ നടപടികൾ കൈക്കൊള്ളുകയും അതോടൊപ്പം സ്വാശ്രയത്വത്തിൽ നിന്ന് തന്ത്രപരമായ അനിവാര്യതയിലേക്ക് പുരോഗമിക്കുകയും ചെയ്യുന്ന തരത്തിൽ ക്രമപ്പെടുത്തി ഒരു ത്രിതല സംവിധാനത്തിലേക്ക് നീങ്ങുക എന്നതാണ് വേണ്ടത്.
"ഈ സാഹചര്യത്തിൽ, സ്വദേശി എന്നത് അനിവാര്യവും അത്യന്താപേക്ഷിതവുമാണ്. വിവിധ തരത്തിലുള്ള ആഘാതങ്ങൾ നേരിടുമ്പോൾ ഉൽപാദനത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും സാമ്പത്തിക പരമാധികാരത്തെ ശക്തിപ്പെടുത്തുന്നതിനും ദേശീയ മികവുകൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു പ്രതിരോധപരവും ആക്രമണാത്മകവുമായ നയപരമായ ഉപാധിയാണ് ഇത്," കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ പറയുന്നു.
ആഘാതങ്ങളെ ഉൾക്കൊള്ളാനും സ്ഥിരത നിലനിർത്താനുമുള്ള കഴിവായ തന്ത്രപരമായ പ്രതിരോധശേഷിയിൽ നിന്നും മറ്റുള്ളവർക്ക് ആശ്രയിക്കാവുന്ന ഒരു സ്രോതസ്സും മൂല്യവുമായി മാറാനുള്ള കഴിവായ തന്ത്രപരമായ അനിവാര്യത എന്നതിലേക്കുള്ള ചുവടുമാറ്റമായാണ് സാമ്പത്തിക സർവേ ഈ മാറ്റത്തെ രൂപപ്പെടുത്തുന്നത്.
തദ്ദേശീയവൽക്കരണത്തിനായുള്ള പ്രയോഗക്ഷമമായ സമീപനമായി സ്വദേശി:
സ്വദേശി എന്നത് ഒരു പ്രയോഗക്ഷമമായ തന്ത്രമായിരിക്കണം. കാരണം എല്ലാ ഇറക്കുമതി ബദലും പ്രായോഗികമോ അഭികാമ്യമോ അല്ല. "ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്ന നിക്ഷേപം, ശേഷി നവീകരണം, കയറ്റുമതി ദിശാബോധം എന്നിവയില്ലാതെയുള്ള സംരക്ഷണം ശക്തിയെക്കാൾ ദുർബലത സൃഷ്ടിക്കുന്നു," സാമ്പത്തിക സർവേ പറയുന്നു.
തദ്ദേശീയവൽക്കരണവുമായി ബന്ധപ്പെട്ട് സർവേ മൂന്ന് തലത്തിലുള്ള ഒരു ചട്ടക്കൂട് നിർദ്ദേശിക്കുന്നു. ഇതിലൂടെ ഇടപെടലുകൾ കാര്യക്ഷമമാവുകയും ദീർഘകാല ശേഷി വർദ്ധനവിലേക്ക് നയിക്കുകയും ചെയ്യും. മൂന്ന് തലങ്ങൾ ഇപ്രകാരമാണ്:
. വേഗത്തിലുള്ള നയപരമായ മാറ്റങ്ങളുടെ നിർണായകമായ ദുർബലതകൾ
. തന്ത്രപരമായ ഇടപെടലുകളുടെ സാമ്പത്തികമായി സാധ്യമായ സാധ്യതകൾ
. തന്ത്രപരമായ ഇടപെടലിന്റെ കുറഞ്ഞ അനിവാര്യത അല്ലെങ്കിൽ ഉയർന്ന ചെലവുള്ള ബദൽ
ഈ തലങ്ങൾ സ്ഥിരമല്ല; സാങ്കേതികവിദ്യകൾ മാറുന്നതിനനുസരിച്ചോ ചെലവ് കുറയുമ്പോഴോ അല്ലെങ്കിൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മാറുമ്പോഴോ അവയ്ക്ക് മാറ്റങ്ങളുണ്ടാകാം. കയറ്റുമതി സാധ്യതയുള്ള തദ്ദേശീയവൽക്കരണത്തിലേക്ക് അത് പരിണമിക്കുന്നു. ഇത് ബുദ്ധിപരമായ ഇറക്കുമതി ബദലിന്റെ ഒരു പ്രത്യേകതയാണ്.

ദേശീയ ഒരുഇൻപുട് ചെലവ് കുറയ്ക്കൽ തന്ത്രത്തെ സർവ്വേ വിലയിരുത്തുന്നു. മത്സര ക്ഷമതയെ അടിസ്ഥാന സൗകര്യമായി കണക്കാക്കുകയും ഉൽപ്പാദനത്തിനും കയറ്റുമതിക്കുമായി താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇൻപുട്ടുകൾ അംഗീകരിക്കുകയും തൊഴിലും വർദ്ധിച്ച ഇൻപുട്ട് ചെലവുകളും വ്യാപകവും സ്ഥിരവുമായ ഒരു സാമ്പത്തിക ബാധ്യതയായി കണക്കാക്കുകയും ചെയ്യുന്ന, ഇൻപുട്ട് ചെലവ് കുറയ്ക്കൽ തന്ത്രമാണ് ഇത്. "ഇന്ത്യയെ സംബന്ധിച്ചിടത്തോളം, കയറ്റുമതിയെ നശിപ്പിക്കാതെ വീണ്ടെടുക്കൽ ശേഷി ശക്തിപ്പെടുത്തണമെങ്കിൽ അത് വ്യവസ്ഥാപിതമായ ഇൻപുട്ട്-ചെലവ് കുറയ്ക്കലുമായി സംയോജിപ്പിക്കണം," സാമ്പത്തിക സർവേ പറയുന്നു.
നൂതന നിർമ്മാണ മേഖല ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായി മാറുന്നു; കാരണം, സംരക്ഷിത മേഖലയിലെ പ്രവർത്തനങ്ങൾക്ക് ദീർഘകാലത്തേക്ക് ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന പോരായ്മകളെ ഇത് തുറന്നുകാട്ടുന്നു ഇത് ഭരണകൂടത്തിനും സ്ഥാപനങ്ങൾക്കും ഒരു സമ്മർദ്ദ പരീക്ഷണമായി പ്രവർത്തിക്കുന്നു. പ്രവചനാതീതമായ നിയമങ്ങൾ, പ്രവർത്തന വിശ്വാസ്യത, സ്ഥാപനപരമായ തുടർനടപടികൾ എന്നിവ ഇതിലെ പ്രധാന വ്യവസ്ഥകളാണ്.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പുരോഗതിയെ പിന്തുണയ്ക്കുന്നതിൽ സംരംഭക രാഷ്ട്രത്തിന്റെ പങ്ക് സർവേ എടുത്തുകാണിക്കുന്നു. ഫലത്തെ അടിസ്ഥാനമാക്കിയുള്ള ഉദ്യോഗസ്ഥ സംവിധാനം, പരാജയത്തിൽ നിന്നും മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള സഹിഷ്ണുത (തെറ്റുകൾ സ്വീകാര്യമാണ്; പക്ഷേ നിശ്ചലത പാടില്ല)), കൃത്യ സമയത്തുള്ള പിന്തുണ പിൻവലിക്കൽ (പ്രവേശനം പോലെ തന്നെ പ്രധാനമാണ് പുറത്തുകടക്കൽ) എന്നിവ ഉൾക്കൊള്ളുന്ന സ്ഥാപന പരിഷ്കാരങ്ങളുള്ളതിനാൽ വ്യാവസായിക നയത്തിന് വിജയസാധ്യത വളരെ കൂടുതലാണ്.
പ്രതിരോധശേഷി ആവശ്യമായ ഒരു ലക്ഷ്യമാണെങ്കിലും, അത് മാത്രം മതിയാകില്ല. ആഘാതങ്ങളെ ആഗിരണം ചെയ്യുന്ന ഒരു രാഷ്ട്രം പ്രതികരണാത്മകമായി തുടരുന്നു. മികച്ച ഫലങ്ങൾക്കായി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്ന ഒരു രാഷ്ട്രം സ്വാധീന ശക്തിയുള്ളതായി മാറുന്നു. അത് സ്വയംപര്യാപ്തതയേക്കാൾ ഉയർന്നതും വീണ്ടെടുക്കൽ ശേഷിയേക്കാൾ അനിവാര്യവുമാണ്. സ്വദേശിയിൽ നിന്ന് തന്ത്രപരമായ പ്രതിരോധശേഷിയിലേക്കും അവിടെ നിന്ന് തന്ത്രപരമായ അനിവാര്യതയിലേക്കുമുള്ള ഒരു പുരോഗതിയാണ് സാമ്പത്തിക സർവേ വിഭാവനം ചെയ്യുന്നത്. ഇതിൽ ബുദ്ധിപരമായ ഇറക്കുമതി നിയന്ത്രണം ദേശീയ കരുത്തിൽ നിക്ഷേപിക്കുകയും ഒടുവിൽ ഇന്ത്യയെ ആഗോള സംവിധാനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നു; അങ്ങനെ ലോകം "ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുക" എന്നതിൽ നിന്ന് "ചിന്തിക്കാതെ തന്നെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ വാങ്ങുക" എന്ന നിലയിലേക്ക് മാറുന്നു.
***
SK
(रिलीज़ आईडी: 2220313)
आगंतुक पटल : 10