ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ നൂതനാശയ പ്രകടനം സ്ഥിരമായി ശക്തിപ്പെടുന്നു, ആഗോള നൂതനാശയ സൂചികയിലെ റാങ്ക് 2019 ലെ 66-ൽ നിന്ന് 2025-ൽ ഉയർന്നത് 38ലേക്ക്: സാമ്പത്തിക സർവേ 2025-26

प्रविष्टि तिथि: 29 JAN 2026 2:11PM by PIB Thiruvananthpuram

"ഉല്പാദന ബന്ധിത പ്രോത്സാഹന (പിഎൽഐ) പദ്ധതി പ്രധാന സ്മാർട്ട്‌ഫോൺ കമ്പനികളെ അവരുടെ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കാൻ പ്രോത്സാഹിപ്പിച്ചു. ഇതിൻ്റെ ഫലമായി ഇന്ത്യ ഒരു പ്രധാന മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രമായി മാറിയിരിക്കുന്നു", കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻ്റിൽ സമർപ്പിച്ച 2025-26 ലെ സാമ്പത്തിക സർവേ വ്യക്തമാക്കി. 

ഇന്ത്യയുടെ 'ആത്മനിർഭർ ഭാരതം' എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന സാമ്പത്തിക സർവേ പ്രകാരം, 2020 ൽ ആരംഭിച്ച ഉല്പാദന ബന്ധിത പ്രോത്സാഹന (പി‌എൽ‌ഐ) പദ്ധതി ഇപ്പോൾ 1.97 ലക്ഷം കോടി രൂപ ചെലവിൽ 14 പ്രധാന മേഖലകളിലേക്ക് വ്യാപിച്ചു. 2025 സെപ്റ്റംബർ വരെ പിഎൽഐ പദ്ധതിക്ക് കീഴിൽ 2.0 ലക്ഷം കോടി രൂപയിലധികം യഥാർത്ഥ നിക്ഷേപം കൈവരിച്ചു. ഇത് 18.70 ലക്ഷം കോടി രൂപയിലധികം ഉത്പാദന/വിൽപ്പന വർദ്ധനവിനും 12.60 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും (നേരിട്ടും അല്ലാതെയും) കാരണമായി.

 

2025-2026 ലെ സാമ്പത്തിക സർവേ പ്രകാരം, 12 മേഖലകളിലായി 23,946 കോടി രൂപയുടെ സംയോജിത ആനുകൂല്യങ്ങൾ വിതരണം ചെയ്തു. കൂടാതെ 14 മേഖലകളിലുമായി 806 അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. പിഎൽഐ പദ്ധതികളിലൂടെയുള്ള കയറ്റുമതി 8.20 ലക്ഷം കോടി രൂപ കവിഞ്ഞു, ഇത് പ്രധാനമായും ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം, നെറ്റ്‌വർക്കിംഗ് ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളാലാണ് നയിക്കപ്പെട്ടതെന്ന് സർവേ കൂട്ടിച്ചേർത്തു. പിഎൽഐയ്ക്ക് പൂരകമായി, 2025–26 ലെ കേന്ദ്ര ബജറ്റിൽ ദേശീയ ഉല്പാദന ദൗത്യം (എൻ‌എം‌എം) പ്രഖ്യാപിച്ചു.



സാമ്പത്തിക സർവേ പ്രകാരം, “2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ ഉല്പാദന ദൗത്യം (എൻ‌എം‌എം), അടുത്ത ദശകത്തിൽ ഇന്ത്യയുടെ വ്യാവസായിക വളർച്ചയും ആഗോള മത്സരക്ഷമതയും ത്വരിതപ്പെടുത്തുന്നതിനുള്ള അടിസ്ഥാന നയ രൂപരേഖയെ പ്രതിനിധീകരിക്കുന്നു.”

നൂതനാശയങ്ങൾക്ക് വലിയ തോതിൽ ധനസഹായം നല്കുന്നതിനായി ആറ് വർഷത്തേക്ക് ആകെ ഒരു ലക്ഷം കോടി രൂപയും 2026 സാമ്പത്തിക വർഷത്തിലേക്ക് 20,000 കോടി രൂപയും  വകയിരുത്തിയ പുതിയ ഗവേഷണ, വികസന, നവീകരണ (RDI) ഫണ്ടും സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഗവേഷണ വികസന പ്രവർത്തനങ്ങളെ നയിക്കുന്നതിനും മുകളിൽ സൂചിപ്പിച്ച വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള ഒരു പ്രധാന സ്ഥാപനപരമായ പരിഷ്കാരം 2023-ലെ ANRF ആക്ട് പ്രകാരം അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ (ANRF) സ്ഥാപിച്ചതാണ്. വ്യവസായം, അക്കാദമിക് മേഖല, സർക്കാർ എന്നിവയിലുടനീളം തന്ത്രപരമായ ദിശാബോധവും മത്സരാധിഷ്ഠിത ഫണ്ടിംഗ് അവസരങ്ങളും സഹകരണ പാതകളും നല്കാനാണ് ANRF ലക്ഷ്യമിടുന്നത്.

2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, ഇന്ത്യയുടെ ഗവേഷണ, നവീകരണ ആവാസവ്യവസ്ഥ വർഷങ്ങളായി ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ട്. ആഗോള നൂതനാശയ സൂചികയിൽ രാജ്യത്തിൻ്റെ റാങ്കിംഗ് 2019 ലെ 66-ൽ നിന്ന് 2025 ൽ 38-ലേക്ക് മെച്ചപ്പെട്ടു. ഇത് താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയെ റാങ്കിംഗിൽ ഒന്നാമതും മധ്യ-ദക്ഷിണേഷ്യൻ മേഖലയിൽ ഒന്നാമതുമാക്കുന്നു. കൂടാതെ, ലോകത്തെ ഏറ്റവും കൂടുതൽ നൂതനാശയ ശേഷിയുള്ള മികച്ച 50 ക്ലസ്റ്ററുകളിൽ ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവ ഉൾപ്പെടുന്നു. രാജ്യത്തിൻ്റെ മൊത്തത്തിലുള്ള നൂതനാശയ ഉത്പാദനം ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ബൗദ്ധിക സ്വത്തവകാശത്തിൽ (IP) ഒരു പ്രധാന ആഗോള ശക്തിയായി ഉയർന്നുവരുന്ന ഇന്ത്യ, 2024-ലെ ആഗോള ഫയലിംഗുകളിൽ ട്രേഡ്‌മാർക്കുകളിൽ നാലാം സ്ഥാനത്തും പേറ്റൻ്റുകളിൽ ആറാം സ്ഥാനത്തും വ്യവസായ രൂപകൽപനകളിൽ ഏഴാം സ്ഥാനത്തുമാണെന്ന് സാമ്പത്തിക സർവേ പറയുന്നു. 2020 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ ഫയൽ ചെയ്ത പേറ്റൻ്റ്  അപേക്ഷകൾ ഏകദേശം ഇരട്ടിയായി, ട്രേഡ്‌മാർക്ക് രജിസ്ട്രേഷനുകൾ 1.5 മടങ്ങ് വർദ്ധിച്ചു. രജിസ്റ്റർ ചെയ്ത ഡിസൈനുകൾ 2.5 മടങ്ങ് വർദ്ധിച്ചു. സംരംഭകത്വ നയങ്ങൾക്കും സംരംഭകത്വ സംസ്കാരത്തിനും വേൾഡ് ഇൻ്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ (WIPO) ഇന്ത്യയ്ക്ക് ആഗോളതലത്തിൽ 12-ാം റാങ്ക് നല്കുന്നു. 2016-ൽ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിച്ചതുമുതൽ, വ്യവസായ പ്രോത്സാഹന, ആഭ്യന്തര വ്യാപാര വകുപ്പ് അംഗീകരിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം ഏകദേശം 500-ൽ നിന്ന് 2025 ആയപ്പോഴേക്കും 2 ലക്ഷത്തിലധികമായി വർദ്ധിച്ചു.

2025-26 ലെ സാമ്പത്തിക സർവേ പ്രകാരം, 2025 ഓഗസ്റ്റ് വരെ, 6 സംസ്ഥാനങ്ങളിലായി ഏകദേശം 1.60 ലക്ഷം കോടി രൂപയുടെ സംയോജിത നിക്ഷേപമുള്ള പത്ത് സെമികണ്ടക്ടർ നിർമ്മാണ, പാക്കേജിംഗ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. കൂടാതെ, ഒഡീഷയുടെ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ആൻഡ് ഫാബ്‌ലെസ് പോളിസി പോലുള്ള സംരംഭങ്ങളിലൂടെ അധിക ആനുകൂല്യങ്ങളും സ്ഥാപനപരമായ പിന്തുണയും നല്കിക്കൊണ്ട് സംസ്ഥാന സർക്കാരുകളും ദേശീയ ചട്ടക്കൂടിനെ പൂരകമാക്കാൻ തുടങ്ങിയിട്ടുണ്ട്.

ഘടനാപരമായ ദുർബലതകൾ പരിഹരിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യ, സെമികണ്ടക്ടർ മിഷൻ ഫോർ എ റെസിലിയൻ്റ്  ഇന്ത്യക്ക് കീഴിൽ, എൻഡ്-ടു-എൻഡ് ആഭ്യന്തര സെമികണ്ടക്ടർ സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഏകോപിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇന്ത്യ സെമികണ്ടക്ടർ മിഷനും സെമികോൺ ഇന്ത്യ പ്രോഗ്രാമും ചേർന്നാണ് ഈ തന്ത്രത്തിൻ്റെ  കാതൽ രൂപീകരിക്കുന്നത്. കൂടാതെ ഫാബ്രിക്കേഷൻ, അസംബ്ലി, ടെസ്റ്റിംഗ്, മാർക്കിംഗ്, പാക്കേജിംഗ് സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപം ഉത്തേജിപ്പിക്കുന്നതിനായി 76,000 കോടി രൂപയുടെ ഇൻസെൻ്റീവ് ചട്ടക്കൂടിൻ്റെ പിന്തുണയുമുണ്ട്. ഈ പരിപാടികൾക്ക് കീഴിൽ നാല് ലക്ഷ്യ പദ്ധതികൾ ആരംഭിച്ചു. ഓരോന്നിനും  സെമികണ്ടക്ടർ, ഡിസ്പ്ലേ ഫാബുകൾ, കോമ്പൗണ്ട് സെമികണ്ടക്ടർ സൗകര്യങ്ങൾ, ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് യൂണിറ്റുകൾ എന്നിവയ്ക്കായി ചെലവ്/മൂലധന ചെലവിൻ്റെ  50 ശതമാനം സാമ്പത്തിക സഹായം നല്കുന്നു. അതോടൊപ്പം ആഭ്യന്തര ചിപ്പ് ഡിസൈൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സമർപ്പിത ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീമും ഇതിലുണ്ട്.

***


(रिलीज़ आईडी: 2220160) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी