വ്യോമയാന മന്ത്രാലയം
എം/എസ് വിഎസ്ആർ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ലിയർജെറ്റ് 45 വിമാനം ബാരാമതി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടു
प्रविष्टि तिथि:
28 JAN 2026 1:36PM by PIB Thiruvananthpuram
2026 ജനുവരി 28-ന്, എം/എസ് വി.എസ്.ആർ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ VT-SSK രജിസ്ട്രേഷനുള്ള ലിയർജെറ്റ് 45 വിമാനം മുംബൈ-ബാരാമതി സെക്ടറിൽ സർവ്വീസ് നടത്തുന്നതിനിടെ ബാരമതിയിൽ വെച്ച് അപകടത്തിൽപ്പെട്ടു. രണ്ട് ക്രൂ അംഗങ്ങൾ ഉൾപ്പെടെ ആകെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ശ്രീ അജിത് പവാറും ഉൾപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടു.
സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ:
• എം/എസ് വിഎസ്ആർ വെഞ്ച്വേഴ്‌സ് ഒരു നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്റർ (NSOP) ആണ്, പെർമിറ്റ് നമ്പർ: 07/2014
• ആദ്യത്തെ എ.ഒ.പി 21.04.2014 ലാണ് അനുവദിച്ചത്.
• എ.ഒ.പി അവസാനമായി പുതുക്കിയത് 03.04.2023-ലാണ്, ഇതിന് 20.04.2028 വരെ കാലാവധിയുണ്ട്.
• ഫ്ലീറ്റിലുള്ള വിമാനങ്ങളുടെ എണ്ണം: 17 വിമാനങ്ങൾ.
ഈ ഫ്ലീറ്റിൽ ഏഴ് ലിയർജെറ്റ് 45 വിമാനങ്ങൾ (ഒന്ന് അപകടത്തിൽപ്പെട്ടത്), അഞ്ച് എംബ്രെയർ 135BJ വിമാനങ്ങൾ, നാല് കിംഗ് എയർ B200 വിമാനങ്ങൾ, ഒരു പിലാറ്റസ് PC-12 വിമാനം എന്നിവ ഉൾപ്പെടുന്നു.
• ഏറ്റവും ഒടുവിലത്തെ റെഗുലേറ്ററി ഓഡിറ്റ് DGCA 2025 ഫെബ്രുവരി മാസത്തിൽ നടത്തിയിരുന്നു, ഇതിൽ ലെവൽ-I കണ്ടെത്തലുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
• 2023 സെപ്റ്റംബർ 14-ന് കമ്പനിയുടെ വിമാനങ്ങളിൽ ഒന്നായ VT-DBL രജിസ്ട്രേഷനുള്ള ലിയർജെറ്റ് 45 വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തെക്കുറിച്ച് AAIB അന്വേഷണം നടത്തിവരികയാണ്.
26.01.2026 ലെ വിമാന വിശദാംശങ്ങൾ:
• വിമാന രജിസ്ട്രേഷൻ നമ്പർ: VT-SSK
• നിർമ്മാണ വർഷം: 2010
• രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചത്: 27.12.2022
• എയർവർത്തിനസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്: 16.12.2021
• എയർവർത്തിനസ് റിവ്യൂ സർട്ടിഫിക്കറ്റ് അനുവദിച്ചത്: 10.09.2025 ,14/09/2026 വരെ കാലാവധിയുണ്ട്.
• ടൈം സിന്‍സ് ന്യൂ (TSN) / സൈക്കിൾസ് സിന്‍സ് ന്യൂ (CSN): 4915:48 / 5867
• അവസാന എയർവർത്തിനസ് റിവ്യൂവിന് (ARC) ശേഷമുള്ള സമയം: 85:49 മണിക്കൂർ
എഞ്ചിൻ സംബന്ധിച്ച വിശദാംശങ്ങൾ
- എഞ്ചിൻ തരം: TFE731-20BR
- LHS എഞ്ചിൻ മണിക്കൂർ/ സൈക്കിളുകൾ: 4915:48/ 5965
- RHS എഞ്ചിൻ മണിക്കൂർ/ സൈക്കിളുകൾ: 4526:44/ 5426
ക്രൂ വിവരങ്ങൾ
- പൈലറ്റ് ഇൻ കമാൻഡ് (PIC): ATPL ലൈസൻസ് ഉള്ളയാൾ
- ആകെ പറന്ന സമയം: 15000 മണിക്കൂറിൽ കൂടുതൽ
- അവസാന മെഡിക്കൽ പരിശോധന നടന്ന തീയതി: 19.11.2025, ഇതിന് 19.05.2026 വരെ കാലാവധിയുണ്ട്.
- അവസാന IR/PPC നടന്ന തീയതി: 18.08.2025
- കോ-പൈലറ്റ്: CPL ലൈസൻസ് ഉള്ളയാൾ
- ആകെ പറന്ന സമയം: ഏകദേശം 1500 മണിക്കൂർ
- അവസാന മെഡിക്കൽ പരിശോധന നടന്ന തീയതി: 12.07.2025, ഇതിന് 24.07.2026 വരെ കാലാവധിയുണ്ട്.
- അവസാന IR/PPC നടന്ന തീയതി 22.07.2025
അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം:
ബാരമതി ഒരു അനിയന്ത്രിതമായ വിമാനത്താവളമാണ്. ഇവിടെ വിമാനങ്ങളുടെ ഗതാഗത സംബന്ധമായ വിവരങ്ങൾ നല്കുന്നത് ബാരമതിയിലെ ഫ്ലൈയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകളിലെ ഇൻസ്ട്രക്ടർമാരോ പൈലറ്റുമാരോ ആണ്. ATC നിയന്ത്രിച്ചിരുന്ന വ്യക്തിയുടെ മൊഴി പ്രകാരം സംഭവങ്ങളുടെ ക്രമം ഇപ്രകാരമാണ്:
• 2026 ജനുവരി 28-ന്, VT -SSK എന്ന വിമാനം ഇന്ത്യൻ സമയം രാവിലെ 08:18 -നാണ് ആദ്യമായി ബാരമതിയുമായി ബന്ധപ്പെട്ടത്.
• വിമാനം ബാരമതിയിൽ നിന്നും 30 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ അടുത്ത കോൾ ലഭിച്ചു. പൂനെ അപ്രോച്ചിൽ നിന്ന് വിമാനം റിലീസ് ചെയ്യുകയും, പൈലറ്റിൻ്റെ വിവേചനാധികാരമനുസരിച്ച് വിഷ്വൽ മെറ്റീരിയോളജിക്കൽ കണ്ടീഷനിൽ വിമാനം താഴേക്ക് ഇറക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
• ക്രൂ അംഗങ്ങൾ കാറ്റിനെക്കുറിച്ചും കാഴ്ചാപരിധിയെക്കുറിച്ചും അന്വേഷിച്ചപ്പോൾ, കാറ്റ് ശാന്തമാണെന്നും കാഴ്ചാപരിധി ഏകദേശം 3000 മീറ്റർ ആണെന്നും അവരെ അറിയിച്ചു.
• തുടർന്ന്, വിമാനം റൺവേ 11-ൻ്റെ ഫൈനൽ അപ്രോച്ചിലാണെന്ന് റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് റൺവേ കാണാൻ സാധിച്ചിരുന്നില്ല. അതിനാൽ ആദ്യത്തെ ശ്രമത്തിൽ അവർ ഒരു ഗോ-എറൗണ്ട് നടത്തി.
• ഗോ-എറൗണ്ടിന് ശേഷം, വിമാനത്തിൻ്റെ സ്ഥാനം ചോദിച്ചപ്പോൾ റൺവേ 11-ൻ്റെ ഫൈനൽ അപ്രോച്ചിലാണെന്ന് ക്രൂ മറുപടി നല്കി.
• റൺവേ കാണാൻ സാധിക്കുമ്പോൾ അറിയിക്കാൻ അവരോട് ആവശ്യപ്പെട്ടു. "റൺവേ നിലവിൽ ദൃശ്യമല്ല, റൺവേ ദൃശ്യമാകുമ്പോൾ അറിയിക്കാം" എന്നായിരുന്നു മറുപടി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ റൺവേ കാണാൻ സാധിക്കുന്നുണ്ടെന്ന് അവർ റിപ്പോർട്ട് ചെയ്തു.
• ഇന്ത്യൻ സമയം രാവിലെ 08:43 -ന് റൺവേ 11-ൽ ലാൻഡ് ചെയ്യാൻ വിമാനത്തിന് അനുമതി ലഭിച്ചു. എന്നാൽ ലാൻഡിംഗ് ക്ലിയറൻസ് ലഭിച്ചുവെന്ന മറുപടി പൈലറ്റുമാരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല.
• തുടർന്ന് ഇന്ത്യൻ സമയം രാവിലെ 08:44 -ന് എ.ടി.സി റൺവേ 11-ൻ്റെ തുടക്കഭാഗത്ത് തീജ്വാലകൾ കണ്ടു. ഉടൻ തന്നെ എമർജൻസി സർവ്വീസുകൾ അപകടസ്ഥലത്തേക്ക് കുതിച്ചു.
• വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ റൺവേ 11-ൻ്റെ തുടക്കഭാഗത്തിന് നേരെ ഇടതുവശത്തായിട്ടാണ് കാണപ്പെടുന്നത്.
സംഭവത്തിൽ AAIB അന്വേഷണം ഏറ്റെടുത്തു. AAIB ഡയറക്ടർ ജനറൽ അന്വേഷണത്തിനായി അപകടസ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പങ്കുവെയ്ക്കുന്നതാണ്.
*****
(रिलीज़ आईडी: 2219687)
आगंतुक पटल : 5