പ്രധാനമന്ത്രിയുടെ ഓഫീസ്
തിരു ഡി.ജ്ഞാനസുന്ദരം ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
26 JAN 2026 9:48PM by PIB Thiruvananthpuram
ഡി.ജ്ഞാനസുന്ദരത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
തമിഴ് സംസ്കാരത്തിനും സാഹിത്യത്തിനും തിരു ഡി.ജ്ഞാനസുന്ദരം ജി നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ രചനകളിലൂടെയും ആജീവനാന്ത സമർപ്പണത്തിലൂടെയും അദ്ദേഹം സമൂഹത്തിന്റെ സാംസ്കാരിക ബോധത്തെ സമ്പന്നമാക്കി, അദ്ദേഹത്തിന്റെ കൃതികൾ തലമുറകളോളം വായനക്കാർക്കും പണ്ഡിതർക്കും പ്രചോദനമായി തുടരും.
2024 ജനുവരിയിൽ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം സന്ദർശിച്ച വേളയിൽ അദ്ദേഹവുമായി സംവദിച്ചത് പ്രധാനമന്ത്രി അനുസ്മരിച്ചു, കമ്പരാമായണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അസാധാരണമായിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
ദുഃഖിതരായ കുടുംബത്തിനും ആരാധകർക്കും പ്രധാനമന്ത്രി ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.
എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“തിരു ഡി.ജ്ഞാനസുന്ദരം ജിയുടെ വിയോഗത്തിൽ അങ്ങേയറ്റം ദുഃഖിതനാണ്. തമിഴ് സംസ്കാരത്തിനും സാഹിത്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. തന്റെ രചനകളിലൂടെയും ആജീവനാന്ത സമർപ്പണത്തിലൂടെയും അദ്ദേഹം സമൂഹത്തിന്റെ സാംസ്കാരിക ബോധത്തെ സമ്പന്നമാക്കി. അദ്ദേഹത്തിന്റെ കൃതികൾ തലമുറകളോളം വായനക്കാർക്കും പണ്ഡിതർക്കും പ്രചോദനമായി തുടരും.
2024 ജനുവരിയിൽ തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം സന്ദർശിച്ച വേളയിൽ അദ്ദേഹവുമായി സംവദിച്ചത് ഞാൻ ഓർക്കുന്നു. കമ്പരാമായണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവ് അസാധാരണമായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.”
***
SK
(रिलीज़ आईडी: 2218964)
आगंतुक पटल : 3