പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ സമ്മതിദായക ദിനത്തിൽ പ്രധാനമന്ത്രി പൗരന്മാർക്ക് ആശംസകൾ നേർന്നു


വോട്ടർമാരാകുന്നത് ആഘോഷത്തിന്റെ അവസരമാണെന്ന് പ്രധാനമന്ത്രി, മൈ-ഭാരത് സന്നദ്ധപ്രവർത്തകർക്ക് കത്തെഴുതി

प्रविष्टि तिथि: 25 JAN 2026 9:18AM by PIB Thiruvananthpuram

ദേശീയ സമ്മതിദായക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ആഴത്തിലാക്കാനുള്ള അവസരമാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയകളെ ശക്തിപ്പെടുത്തുന്നതിനായി ആത്മാർത്ഥ പരിശ്രമം നടത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

വോട്ടർമാരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, വോട്ടറാകുക എന്നത് ഭരണഘടനാപരമായ അവകാശം മാത്രമല്ല, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ പൗരനും ശബ്ദം നൽകുക എന്ന സുപ്രധാനമായ കടമ കൂടിയാണെന്ന് ചൂണ്ടിക്കാട്ടി. ജനാധിപത്യ പ്രക്രിയകളിൽ എപ്പോഴും പങ്കാളികളാകാനും ജനാധിപത്യത്തിന്റെ ചൈതന്യത്തെ മാനിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു, അതിലൂടെ വികസിത ഇന്ത്യയുടെ അടിത്തറ ശക്തമാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടറാകുക എന്നത് ഒരാഘോഷത്തിൻ്റെ അവസരമാണെന്ന് വിശേഷിപ്പിച്ച ശ്രീ മോദി, കന്നിവോട്ടർമാരെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മൈ ഭാരത്  വോളന്റിയർമാർക്ക് കത്തെഴുതിയതായി അറിയിച്ച പ്രധാനമന്ത്രി തങ്ങളുടെ ചുറ്റുമുള്ളവർ, പ്രത്യേകിച്ച് യുവാക്കൾ, ആദ്യമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ അത് സന്തോഷത്തോടെ ആഘോഷിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി കുറിച്ചു;

"ദേശീയ സമ്മതിദായക ദിനത്തിൽ ആശംസകൾ.
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ദൃഢമാക്കാനുള്ളതാണ് ഈ ദിനം. നമ്മുടെ ജനാധിപത്യ പ്രക്രിയകളെ ശക്തിപ്പെടുത്താൻ പരിശ്രമിക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു.

വോട്ടറാകുക എന്നത് കേവലം ഭരണഘടനാപരമായ അവകാശം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഓരോ പൗരനും ശബ്ദം നൽകുന്ന സുപ്രധാന കടമ കൂടിയാണ്. ജനാധിപത്യ പ്രക്രിയകളിൽ എപ്പോഴും പങ്കാളികളായിക്കൊണ്ട് നമുക്ക് ജനാധിപത്യത്തിന്റെ ചൈതന്യത്തെ മാനിക്കാം; അതിലൂടെ വികസിത ഇന്ത്യയുടെ അടിത്തറ കൂടുതൽ ശക്തമാക്കാം."


“വോട്ടറാകുക എന്നത് ആഘോഷത്തിന്റെ ഒരു അവസരമാണ്!”

"ഇന്ന് ദേശീയ സമ്മതിദായക ദിനത്തിൽ, നമുക്ക് ചുറ്റുമുള്ള ആരെങ്കിലും വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ നാമെല്ലാവരും അത് ആഘോഷിക്കേണ്ടതിനെക്കുറിച്ച് മൈ ഭാരത് വോളന്റിയർമാർക്ക് കത്തെഴുതി."

 

 

“Becoming a voter is an occasion of celebration! 

Today, on #NationalVotersDay, penned a letter to MY-Bharat volunteers on how we all must rejoice when someone around us has enrolled as a voter.”

 

 

“मतदाता बनना उत्सव मनाने का एक गौरवशाली अवसर है!

आज #NationalVotersDay पर मैंने MY-Bharat के वॉलंटियर्स को एक पत्र लिखा है। इसमें मैंने उनसे आग्रह किया है कि जब हमारे आसपास का कोई युवा साथी पहली बार मतदाता के रूप में रजिस्टर्ड हो, तो हमें उस खुशी के मौके को मिलकर सेलिब्रेट करना चाहिए।”

 

 

-NK-

(रिलीज़ आईडी: 2218391) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Kannada