പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുതിയ ഒമ്പത് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ചതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 14 JAN 2026 6:51PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള യാത്രാസൗകര്യങ്ങളും സമ്പർക്കസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലെ സുപ്രധാനമായ ചുവടുവെപ്പാണു പുതിയ അമൃത് ഭാരത് ട്രെയിനുകളെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

വിവിധ പാതകളിലായി പുതിയ ഒമ്പത് അമൃത് ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തതിനെക്കുറിച്ചു കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എക്സിൽ പങ്കുവച്ച കുറിപ്പിനു മറുപടിയായി, ഈ സംരംഭത്തിന്റെ വിശാലമായ നേട്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യാത്രാസൗകര്യവും സമ്പർക്കസൗകര്യവും വർദ്ധിപ്പിക്കുന്നതിനൊപ്പം, പുതിയ അമൃത് ഭാരത് ട്രെയിനുകൾ വാണിജ്യ-വിനോദസഞ്ചാര മേഖലകൾക്ക് ഉത്തേജനമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തുടനീളം യാത്രക്കാർക്കായി ആധുനിക ട്രെയിൻ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഒമ്പത് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഉടൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എക്സിൽ അറിയിച്ചു.

പുതിയ സർവീസുകൾ അസമിനെ ഹരിയാണയുമായും ഉത്തർപ്രദേശുമായും ബന്ധിപ്പിക്കും. കൂടാതെ പശ്ചിമ ബംഗാളിനെ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ന്യൂഡൽഹി, ഉത്തർപ്രദേശ് എന്നിവയുമായി കൂട്ടിയിണക്കുന്ന വിവിധ പാതകളുമുണ്ടാകും. ഇത് ഇന്ത്യയുടെ കിഴക്ക്-വടക്ക്-തെക്ക്-പടിഞ്ഞാറ് മേഖലകൾ തമ്മിലുള്ള അന്തർസംസ്ഥാന റെയിൽ ഗതാഗതസൗകര്യത്തിനു വലിയ തോതിൽ കരുത്തേകും.

എക്സിലെ പോസ്റ്റുകൾക്കു മറുപടിയായി ശ്രീ മോദി കുറിച്ചു:

“യാത്രാസൗകര്യങ്ങളും  സമ്പർക്കസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ. വാണിജ്യമേഖലയ്ക്കും വിനോദസഞ്ചാരത്തിനും ഇവ നൽകുന്ന ഉത്തേജനവും ഇതിന്റെ നേട്ടമാണ്!”

*****

-SK-

(रिलीज़ आईडी: 2214710) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Kannada