രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, മാഘ ബിഹു എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ ആശംസകൾ

प्रविष्टि तिथि: 12 JAN 2026 7:33PM by PIB Thiruvananthpuram

ജനുവരി 13, 14 തീയതികളിൽ ആഘോഷിക്കുന്ന ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, മാഘ ബിഹു എന്നിവയോട് അനുബന്ധിച്ച്  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എല്ലാ പൗരന്മാർക്കും ആശംസകൾ നേർന്നു.

 

“ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, മാഘ ബിഹു ഉത്സവങ്ങളുടെ ശുഭകരമായ വേളയിൽ, ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

 

നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യങ്ങളുടെയും ദേശീയ ഐക്യത്തിൻ്റെയും പ്രതീകമാണ് ഈ ഉത്സവങ്ങൾ. അവ നമ്മുടെ ഊർജ്ജസ്വലവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിൻ്റെ പ്രതിഫലനമാണ്. രാഷ്ട്രത്തിനായി അക്ഷീണം പ്രയത്നിക്കുന്ന നമ്മുടെ കർഷകരുടെ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നതിനുള്ള അവസരമാണ് ഈ ഉത്സവങ്ങൾ. രാജ്യമെമ്പാടും ആഘോഷിക്കുന്ന ഈ ഉത്സവങ്ങളിലൂടെ, പ്രകൃതി മാതാവിനോടുള്ള നന്ദി നാം പ്രകടിപ്പിക്കുന്നു.

 

 ശുഭകരമായ ഈ വേളയിൽ, നമ്മുടെ സമൂഹത്തിൽ സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും ആത്മാവ് കൂടുതൽ ശക്തമാകട്ടെയെന്നും സമൃദ്ധമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ഞാൻ ആശംസിക്കുന്നു”.

 

 രാഷ്ട്രപതിയുടെ സന്ദേശം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

***


(रिलीज़ आईडी: 2213929) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada