പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാമി വിവേകാനന്ദന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു

प्रविष्टि तिथि: 12 JAN 2026 10:13AM by PIB Thiruvananthpuram

ഇന്ന്, സ്വാമി വിവേകാനന്ദന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ വ്യക്തിത്വവും പ്രവർത്തനങ്ങളും വികസിത ഇന്ത്യക്കായുള്ള ദൃഢനിശ്ചയത്തിന് നിരന്തരം പുതിയ ഊർജ്ജം പകരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. "ദേശീയ യുവജന ദിനത്തിന്റെ ഈ പുണ്യ അവസരം എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് നമ്മുടെ യുവ സുഹൃത്തുക്കൾക്കും പുതിയ ശക്തിയും പുതിയ ആത്മവിശ്വാസവും കൊണ്ടുവരട്ടെ എന്നാണ് എന്റെ ആഗ്രഹം", ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യൻ യുവാക്കൾക്ക് പ്രചോദനത്തിന്റെ ശക്തമായ ഉറവിടമായ സ്വാമി വിവേകാനന്ദന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ എന്റെ ശ്രദ്ധാഞ്ജലികൾ. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവർത്തനവും വികസിത ഇന്ത്യക്കായുള്ള ദൃഢനിശ്ചയത്തിലേക്ക് പുതിയ ഊർജ്ജം പകരുന്നത് തുടരുന്നു. ദേശീയ യുവജന ദിനത്തിന്റെ ഈ ദിവ്യ സന്ദർഭം നമ്മുടെ എല്ലാ നാട്ടുകാർക്കും, പ്രത്യേകിച്ച് നമ്മുടെ യുവ സുഹൃത്തുക്കൾക്കും പുതിയ ശക്തിയും ആത്മവിശ്വാസവും കൊണ്ടുവരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു."

"भारतीय युवाशक्ति के सशक्त प्रेरणास्रोत स्वामी विवेकानंद को उनकी जयंती पर मेरी आदरपूर्ण श्रद्धांजलि। उनका व्यक्तित्व और कृतित्व विकसित भारत के संकल्प में निरंतर नई ऊर्जा का संचार करने वाला है। मेरी कामना है कि राष्ट्रीय युवा दिवस का यह दिव्य अवसर सभी देशवासियों, विशेषकर हमारे युवा साथियों के लिए नई शक्ति और नया आत्मविश्वास लेकर आए।"

***

NK


(रिलीज़ आईडी: 2213591) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada