പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രവാസി ഭാരതീയ ദിവസ് ആഘോഷ വേളയിൽ ആഗോള ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു
प्रविष्टि तिथि:
09 JAN 2026 11:58AM by PIB Thiruvananthpuram
പ്രവാസി ഭാരതീയ ദിവസ് ആഘോഷ വേളയിൽ ആഗോള ഇന്ത്യൻ സമൂഹത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ ആശംസകൾ നേർന്നു.
ഇന്ത്യയ്ക്കും ലോകത്തിനും ഇടയിലുള്ള ശക്തമായ പാലമായി ഇന്ത്യൻ പ്രവാസികൾ തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രവാസികളെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു.
X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി എഴുതി:
“പ്രവാസി ഭാരതീയ ദിവസ് ആഘോഷ വേളയിൽ ഊഷ്മളമായ ആശംസകൾ. ഇന്ത്യയും ലോകവും തമ്മിലുള്ള ശക്തമായ പാലമായി ഇന്ത്യൻ പ്രവാസികൾ നിലനിൽക്കുന്നു. അവർ എവിടെ പോയാലും സമൂഹങ്ങളെ സമ്പന്നമാക്കുകയും, അതേസമയം, അവരുടെ വേരുകളുമായി ഇഴചേർന്ന് നിൽക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സംസ്കാരത്തെ ആഗോളതലത്തിൽ ജനപ്രിയമാക്കിയ നമ്മുടെ പ്രവാസികൾ നമ്മുടെ രാഷ്ട്രദൂതന്മാരാണെന്ന് ഞാൻ പലപ്പോഴും പറയാറുണ്ട്. നമ്മുടെ പ്രവാസികൾ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കാൻ നമ്മുടെ ഗവൺമെന്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
***
NK
(रिलीज़ आईडी: 2212807)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada