വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
സർഗാത്മക പ്രൊഫഷണലുകൾക്കായി വാർഷിക ശേഷിവികസന വെബിനാർ പരിപാടി അവതരിപ്പിച്ച് വേവ്‌സ് ബസാർ
प्रविष्टि तिथि:
08 JAN 2026 4:40PM
|
Location:
PIB Thiruvananthpuram
ഇന്ത്യയിലെ നിർമ്മാതാക്കൾക്ക് അറിവ് വർദ്ധിപ്പിക്കുന്നതിനും ആഗോള വിപണി സന്നദ്ധത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് വർഷം മുഴുവൻ വ്യവസായ വെബിനാറുകൾ
വിജയകരമായ തുടക്കത്തിൻ്റെ അടിസ്ഥാനത്തിൽ, വ്യവസായ മേഖലയുടെ നേതൃത്വത്തിലുള്ള വെബിനാറുകളുടെയും വിദഗ്ധ പരിശീലനങ്ങളുടെയും ഘടനാപരമായ ഒരു പരമ്പര ആരംഭിച്ചുകൊണ്ട്, വർഷം മുഴുവൻ സജീവമാവുന്ന ഇടപെടൽ കേന്ദ്രമായി മാറുകയാണ് വേവ്‌സ് ബസാർ. ഇന്ത്യയിലെ ചലച്ചിത്രം, സംഗീതം, ആനിമേഷൻ, ഗെയിമിങ് മേഖലകളിലുടനീളം പ്രൊഫഷണൽ ശേഷി ശാക്തീകരിക്കുന്നതിനായാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നവ വിദ്യാഭ്യാസ പരിപാടി:
നിർമാതാക്കൾ, സ്റ്റുഡിയോകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് വ്യവസ്ഥാപിത വ്യവസായ പ്രൊഫഷണലുകളിലേക്ക് നേരിട്ട് അഭിഗമ്യത നൽകുന്നതിലാണ് വരാനിരിക്കുന്ന ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ ഇവയാണ്:
പ്രായോഗിക ഉള്ളടക്ക സൃഷ്ടി: നിർമാണത്തെയും സൃഷ്ടിപരമായ പ്രവർത്തനരീതികളെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ.
ധനസമ്പാദനവും ബൗദ്ധികസ്വത്തും (ഐ.പി): ബൗദ്ധിക സ്വത്തിനും വരുമാന സൃഷ്ടിക്കുമുള്ള കാര്യനയങ്ങൾ.
ആഗോള വ്യാപ്തി: അന്താരാഷ്ട്ര വ്യാപനത്തിനായുള്ള വിപണി സന്നദ്ധതയും ഡിജിറ്റൽ ആവാസവ്യവസ്ഥയും.
ഈ സംവേദനാത്മക ഓൺലൈൻ സെഷനുകളിൽ സമർപ്പിത ചോദ്യോത്തര വിഭാഗങ്ങൾ ഉണ്ടായിരിക്കും. ഇത് സ്വതന്ത്ര പ്രൊഫഷണലുകൾക്കും സംരംഭകർക്കും യാഥാർത്ഥ്യബോധമുള്ള ലോക വിജ്ഞാന വിനിമയം സുഗമമാക്കുന്നതിനായി വിദഗ്ധരുമായി നേരിട്ട് ഇടപഴകാൻ കഴിയുമെന്നത് ഉറപ്പാക്കുന്നു.
ഇപ്പോൾ, വർഷം മുഴുവനും ഒരു സജീവ ഇടപെടൽ വേദിയാക്കുന്നതിനായി, ഇന്ത്യയിലെ ചലച്ചിത്രം, സംഗീതം, ആനിമേഷൻ, ഗെയിമിങ് മേഖലകളിലുടനീളം പ്രൊഫഷണൽ ശേഷി ശക്തിപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട്, വേവ്‌സ് ബസാർ വർഷത്തിലുടനീളം വ്യവസായ നേതൃത്വത്തിലുള്ള വെബിനാറുകളുടെയും വിദഗ്ധ പരിശീലനങ്ങളിലൂടെയും ഒരു ഘടനാപരമായ പരമ്പര സംഘടിപ്പിക്കും. വ്യവസ്ഥാപിതരായ വ്യവസായ പ്രൊഫഷണലുകളുമായി നേരിട്ട് ഇടപഴകുന്നതിലൂടെ വിജ്ഞാന വിനിമയം, ആഗോള വിപണി സന്നദ്ധത, മേഖലാധിഷ്ഠിത ഉൾക്കാഴ്ചകൾ എന്നിവ നേടിയെടുക്കുന്നതിനാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സർഗാത്മക സംരംഭകത്വം, ആഗോള സഹകരണം, ആവാസവ്യവസ്ഥാ വികസനം എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള വേവ്‌സ് ബസാറിൻ്റെ വിശാല ദൗത്യത്തിൻ്റെ ഭാഗമാണ് ഈ വെബിനാർ പരിപാടി.
മേഖലയുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾ പങ്കെടുക്കുന്നവർക്ക് നൽകുന്നതിലൂടെ, സൃഷ്ടിപരവും ഡിജിറ്റൽവത്കൃതവുമായ ആവാസവ്യവസ്ഥകളിലുടനീളം അറിവോടെയുള്ള തീരുമാനമെടുക്കലിനെ ഈ സംരംഭം പിന്തുണയ്ക്കുന്നു. ചലച്ചിത്രം, സംഗീതം, ഗെയിമിങ് മേഖലകളിലുടനീളം സുസ്ഥിരവും ഘടനാപരവുമായ ഇടപെടൽ, സഹകരണം പരിപോഷിപ്പിക്കൽ, ശേഷി വികസനം, ദീർഘകാലാധിഷ്ടിത ആവാസവ്യവസ്ഥാ വികസനം എന്നിവ വളർത്തിയെടുക്കാനും ഇത് സഹായകരമാവുന്നു. സെഷനുകൾ വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും വേവ്‌സ് ബസാറിൽ നിന്ന് പങ്കാളിത്ത സർട്ടിഫിക്കറ്റ് ലഭ്യമാവും.


വെബിനാർ സമയക്രമം:
2026 ജനുവരിയിൽ, ആഗോള വിപണി അഭിഗമ്യതയിലും സർഗാത്മക മേഖലയിലെ ബൗദ്ധിക സ്വത്തവകാശത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് സ്ഥിരീകൃത വ്യവസായമേഖലാ നേതൃത്വത്തിലുള്ള വെബിനാറുകൾ വേവ്‌സ് ബസാർ സംഘടിപ്പിക്കും.
'ഇന്ത്യയെ അന്താരാഷ്ട്ര വിപണിയിലേക്ക് കൊണ്ടുപോകുന്നു' എന്ന ശീർഷകത്തിലുള്ള ഒരു ചലച്ചിത്ര കേന്ദ്രീകൃത സെഷന് ജനുവരി 15 ന്, അക്കാദമി അവാർഡ് ജേതാവായ നിർമ്മാതാവ് ഗുനീത് മോംഗ നേതൃത്വം നൽകും.
തുടർന്ന് ജനുവരി 22-ന് ഡിജിറ്റൽ സംഗീത ലോകത്തിലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തെക്കുറിച്ച്, നിർമിതബുദ്ധി അധിഷ്ഠിത സംഗീത ലൈസൻസ്പ്രദാന പ്ലാറ്റ്‌ഫോം ആയ ഹൂപ്പറിൻ്റെ സ്ഥാപകൻ ഗൗരവ് ദഗാവോങ്കർ നയിക്കുന്ന ഒരു സംഗീത-മേഖലാ വെബിനാർ നടക്കും.


2026 ഫെബ്രുവരിയിൽ, ചലച്ചിത്രം, ഗെയിമിങ്, ആനിമേഷൻ, വേദി പ്രാപ്യവത്കരണം എന്നിവയിലുടനീളമുള്ള ഓൺലൈൻ സെഷനുകളുടെ ഒരു പരമ്പരയ്ക്ക് വേവ്‌സ് ബസാർ ആതിഥ്യമരുളും. തിരക്കഥാ വികസനവും കഥാഖ്യാനവും, ആഗോള ഗെയിം പ്രസാധകരുടെ പ്രതീക്ഷകൾ, ആഗോള പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന തരത്തിൽ ഇന്ത്യൻ പുരാണങ്ങൾ അവതരണ സജ്ജമാക്കൽ, ആനിമേഷനിലെ ഡിസൈൻ ബിസിനസ്, വേവ്‌സ് ബസാർ പോർട്ടലിലൂടെയും പ്രദർശനയിടങ്ങളിലുടെയുമുള്ള പ്രയാണം എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും.
മുഖ്യ വിപണിയിലും വളർച്ചാ വിഷയങ്ങളിലുമാണ് 2026 മാർച്ചിലെ സമയക്രമം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യൻ ഗെയിമിങ് ആവാസവ്യവസ്ഥയിലെ ധനസമ്പാദനം, പ്രതികൂല നിക്ഷേപ സാഹചര്യങ്ങളിലെ മൂലധന സമാഹരണ വെല്ലുവിളികൾ, യൂ ട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ സംഗീത റോയൽറ്റികൾ, ഡിജിറ്റൽ വിതരണം, ഇന്ത്യയിലെ പി.സി (കമ്പ്യൂട്ടർ) ഗെയിമിങ്ങിൻ്റെ പുനരുജ്ജീവനം എന്നിവ സെഷനുകൾ അഭിസംബോധന ചെയ്യും.
വിപണി അഭിഗമ്യത, ധനസമ്പാദനം, സാങ്കേതികവിദ്യ, ആഗോള സഹകരണം എന്നിവ അഭിസംബോധന ചെയ്യുന്നതിനായി ചലച്ചിത്രം, സംഗീതം, ഗെയിമിങ്, വളർന്നുവരുന്ന മാധ്യമങ്ങൾ എന്നിവയിലുടനീളം കൂടുതൽ വെബിനാറുകൾ ആസൂത്രണം ചെയ്തുകൊണ്ട്, വർഷം മുഴുവനും നീണ്ടുനിൽക്കുന്ന വിശാലമായ ഒരു വിജ്ഞാന പരിപാടിയുടെ ഭാഗമാണ് ഈ സെഷനുകൾ.
2025 ജനുവരി 27-ന് ദേശീയ മാധ്യമ കേന്ദ്രത്തിൽ കേന്ദ്ര മന്ത്രിമാരായ ശ്രീ. അശ്വിനി വൈഷ്ണവ്, ശ്രീ. ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത വേവ്‌സ് ബസാർ, മാധ്യമ, വിനോദ മേഖലകൾക്കുള്ള ഒരു പ്രമുഖ ആഗോള വിപണിയാണ്.

ടെലിവിഷൻ, ഗെയിമിങ്, പരസ്യം, എക്‌സ്ആർ (എക്സ്റ്റൻഡഡ് റിയാലിറ്റി), അനുബന്ധ മേഖലകൾ എന്നിവയിലെ തത്പര കക്ഷികൾക്ക് ഒരു കേന്ദ്ര സങ്കേതമായി ഈ പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നു. ആവിർഭാവം മുതൽക്ക് തന്നെ സുപ്രധാന നേട്ടങ്ങളാണ് ഈ വേദി കൈവരിച്ചത്.
- 5,000-ത്തിലധികം അംഗീകൃത ഉപഭോക്താക്കളും തുല്യ എണ്ണം വിപണനക്കാരും
- വിവിധ തലങ്ങളിലായി 1,900-ലധികം സജീവ പദ്ധതികൾ.
***
रिलीज़ आईडी:
2212614
| Visitor Counter:
8